ജലീലിന് ഉറച്ച് പിന്തുണ നൽകി സിപിഎം: ജലീൽ കുറ്റക്കാരനെങ്കിൽ തൂക്കിലേറ്റട്ടേയെന്ന് എകെ ബാലൻ

Published : Sep 17, 2020, 08:57 PM ISTUpdated : Sep 17, 2020, 09:00 PM IST
ജലീലിന് ഉറച്ച് പിന്തുണ നൽകി സിപിഎം: ജലീൽ കുറ്റക്കാരനെങ്കിൽ തൂക്കിലേറ്റട്ടേയെന്ന് എകെ ബാലൻ

Synopsis

ജലീലിനെ സംരക്ഷിച്ച് മുഖ്യമന്ത്രിയും സിപിഎമ്മും. തെറ്റുകാരനെങ്കിൽ ജലീലിനെ തൂക്കിക്കൊല്ലട്ടേയെന്ന് എകെ ബാലൻ, 


കൊച്ചി: എൻഫോഴ്സ്മെൻ്റിന് പിന്നാലെ നാഷണൽ ഇൻവസ്റ്റിഗേറ്റിംഗ് ഏജൻസിയും എട്ട് മണിക്കൂറോളം ചോദ്യം ചെയ്തെങ്കിലും മന്ത്രി ജലീൽ രാജിവയ്ക്കേണ്ടതില്ലെന്ന മുൻനിലപാടിൽ ഉറച്ച് സിപിഎം.

കെ.ടി.ജലീൽ  കുറ്റക്കാരനാണെങ്കിൽ തൂക്കിലേറ്റണമെന്ന് നിയമമന്ത്രി എകെ ബാലൻ പറഞ്ഞു. അന്വേഷണ ഏജൻസി വിവരം ശേഖരിച്ചതിൻ്റെ പേരിൽ മന്ത്രി രാജിവയ്ക്കേണ്ട ആവശ്യമില്ല. ഇപ്പോഴത്തെ സമരങ്ങൾക്ക് പിന്നിൽ കോൺ​ഗ്രസും ബിജെപിയും അല്ലാതെ മറ്റു ചില‍ർ കൂടിയുണ്ടെന്നും എ.കെ.ബാലൻ പറഞ്ഞു. 

സ്വ‍ർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെൻ്റ സംഘം ജലീലിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് ഇന്ന് എൻഐഎയും മന്ത്രിയെ ചോദ്യം ചെയ്തത്. ഇനി കസ്റ്റംസും ജലീലിനെ ചോദ്യം ചെയ്യുമെന്നാണ് സൂചന. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു