
ആലപ്പുഴ: വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി ധനകാര്യ ബില്ലിൽ അവതരിപ്പിക്കുന്നുണ്ടെങ്കിൽ നികുതി നിർദേശം ഒഴിവാക്കി അവതരിപ്പിക്കണമെന്ന് സിപിഎം നേതാവ് എ കെ ബാലൻ. ഇതുസംബന്ധിച്ച് സ്പീക്കർക്ക് നേരിട്ട് കത്ത് നൽകിയിട്ടുണ്ടെന്നും മദ്യനയ വിവാദത്തിൽ പ്രതിപക്ഷം ശക്തമായ നിലപാട് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ഇതുവരെ മദ്യനയം വ്യക്തമാക്കിയിട്ടില്ല. മദ്യനയം വ്യക്തമാക്കാത്ത ഒരു നിർദേശത്തിലാണ് നികുതി നിർദേശം വെച്ച് ധനകാര്യ ബിൽ അവതരിപ്പിക്കുന്നത്. ഇത് കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണെന്നും ഉള്ളടക്കത്തിലും ആശയത്തിലും തുടങ്ങി എല്ലാ കാര്യത്തിലും വ്യത്യാസമുണ്ടെന്നും എ കെ ബാലൻ പറഞ്ഞു. മേൽക്കൂര കെട്ടിയതിനു ശേഷം അടിത്തറ കെട്ടാം എന്ന് പറയുന്നതുപോലെയാണ് യുഡിഎഫ് ചെയ്യുന്നത്. വിഡ്ഢിത്തരവും നിയമവിരുദ്ധവുമാണ്. ധനകാര്യ ബില്ല് അവതരിപ്പിക്കുന്നുണ്ട് എങ്കിൽ വി എം സുധീരൻ ആവശ്യപ്പെട്ടതുപോലെ നികുതി നിർദേശം ഒഴിവാക്കി വേണം അവതരിപ്പിക്കേണ്ടത്. ഇതുസംബന്ധിച്ച് താൻ സ്പീക്കർക്ക് നേരിട്ട് ഒരു കത്ത് കൊടുത്തിട്ടുണ്ട്. സബ്ജക്ട് കമ്മിറ്റിക്ക് വിടുക എന്നുള്ളത് ചട്ടമാണ്. എന്നാൽ, ഈ ബില്ല് സബ്ജക്ട് കമ്മിറ്റിക്ക് വിടുന്നില്ല. ഇത് നിയമസഭയോടും സാമാജികരോടുമുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam