കാക്കനാട് ഏഴാം ക്ലാസുകാരി റിഹാന മരിച്ച സ്ഥലത്ത് എട്ടാം നാൾ സംരക്ഷണ വേലി സ്ഥാപിച്ചു; അഞ്ച് ലക്ഷം രൂപ വേലിക്കായി അനുവദിച്ചെന്ന് കൗൺസിലർ!

Published : Jun 30, 2026, 10:55 AM IST
Kakkanad

Synopsis

കാക്കനാട് മാവേലിപുരത്ത് സൈക്കിൾ ചവിട്ടുന്നതിനിടെ 30 അടി താഴ്ചയിലേക്ക് വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിച്ച സ്ഥലത്ത് നഗരസഭ ഒടുവിൽ സംരക്ഷണ വേലി സ്ഥാപിച്ചു. ഏറെ നാളത്തെ ആവശ്യം അവഗണിക്കപ്പെട്ടതിനെ തുടർന്നാണ് ദുരന്തമുണ്ടായത്. സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുക്കുകയും മറ്റ് അപകടമേഖലകളിൽ സുരക്ഷയൊരുക്കാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

കൊച്ചി: കാക്കനാട് മാവേലിപുരത്ത് സൈക്കിൾ ചവിട്ടുന്നതിനിടെ മുപ്പതടി താഴ്ചയിലേക്ക് വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനി റിഹാന കാതറിൻ ആൻഡ്രൂസ് മരിച്ച സ്ഥലത്ത് ഒടുവിൽ ഇരുമ്പ് സംരക്ഷണ വേലി സ്ഥാപിച്ചു. ദുരന്തം നടന്ന് എട്ടാം ദിവസമാണ് മാവേലിപുരം ഓണം പാർക്കിന് സമീപത്തെ അപകടസ്ഥലത്ത് നഗരസഭ സുരക്ഷാ വേലി നിർമ്മിച്ചത്. ഏറെ നാളായി പ്രദേശവാസികൾ ഉന്നയിച്ചിരുന്ന ആവശ്യം നിറവേറ്റാൻ ഒരു കുഞ്ഞ് ജീവൻ പൊലിയേണ്ടി വന്നുവെന്നതാണ് യാഥാർത്ഥ്യം. കഴിഞ്ഞ ആഴ്ചയായിരുന്നു മാവേലിപുരത്തെ ഗുഡ് എർത്ത് ഹൗസ് ഓഫ് ലൈഫ് ഫ്ലാറ്റിൽ താമസിക്കുന്ന റോഹൻ ആൻഡ്രൂസിന്റെയും ടെസി കെ. മാത്യുവിന്റെയും മകളായ റിഹാന, സഹോദരനൊപ്പം സൈക്കിൾ ചവിട്ടുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ 30 അടി താഴ്ചയിലേക്ക് വീണ് മരിച്ചത്.

തൃക്കാക്കര നഗരസഭ റോഡിന്റെ നിരപ്പ് ഫ്ലാറ്റ് സമുച്ചയത്തിന് മുന്നിലെ മതിലിന്റെ ഉയരത്തിലേക്ക് ഉയർത്തി ഇന്റർലോക്ക് വിരിച്ചിരുന്നു. ഇതോടെയാണ് റോഡരികിൽ മരണക്കെണിയായി മാറിയ കടുത്ത താഴ്ച രൂപപ്പെട്ടത്. ഇവിടെ സംരക്ഷണ വേലി സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും നഗരസഭയും ഫ്ലാറ്റ് ഉടമകളും തമ്മിലുള്ള തർക്കത്തെ തുടർന്ന് നടപടി വൈകുകയായിരുന്നു. ഈ തർക്കത്തിൻ്റെ കൂടി ഇരയായി ഒടുവിൽ റിഹാന കാതറിൻ ആൻഡ്രൂസ്. അപകടഭീഷണിയുള്ള ഭാഗത്തെ ഇന്റർലോക്ക് കട്ടകൾ നീക്കം ചെയ്ത് ശക്തമായ ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ചാണ് ഇപ്പോൾ സംരക്ഷണ വേലി നിർമിച്ചിരിക്കുന്നത്. വേലി നിർമ്മാണത്തിനായി അഞ്ച് ലക്ഷം രൂപ അനുവദിച്ചതായി വാർഡ് കൗൺസിലർ ഐഷാ സുബൈർ അറിയിച്ചു. റിഹാനയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ അപകട സ്ഥലം നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. മണ്ഡലത്തിലെയും നഗരസഭയിലെയും മറ്റ് അപകട സാധ്യതയുള്ള പ്രദേശങ്ങൾ ഉടനടി കണ്ടെത്തി അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കാൻ തൃക്കാക്കര നഗരസഭയ്ക്ക് ബാലാവകാശ കമ്മിഷൻ കർശന നിർദേശം നൽകിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആശുപത്രിയിൽ പനി ബാധിച്ച് കിടക്കുന്ന ഭാര്യക്ക് ചായ വാങ്ങി മടങ്ങുമ്പോൾ പിക്കപ്പ് വാൻ ഇടിച്ചു; വയോധികൻ മരിച്ചു
ഇന്നലെ പോസ്റ്റിട്ടു, ഇന്ന് പിൻവലിച്ചു; കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരായ പോസ്റ്റ് നീക്കം ചെയ്ത് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി