മന്ത്രിക്കും രക്ഷയില്ല! തന്റെ പേരിലുള്ള വ്യാജ വാട്സ് ആപ്പ് അക്കൗണ്ടിനെ സൂക്ഷിക്കണമെന്ന് എ കെ ശശീന്ദ്രൻ

Published : Jun 15, 2022, 09:30 PM ISTUpdated : Jun 15, 2022, 09:32 PM IST
മന്ത്രിക്കും രക്ഷയില്ല! തന്റെ പേരിലുള്ള വ്യാജ വാട്സ് ആപ്പ് അക്കൗണ്ടിനെ സൂക്ഷിക്കണമെന്ന് എ കെ ശശീന്ദ്രൻ

Synopsis

ഈ അക്കൗണ്ടില്‍നിന്ന് സന്ദേശങ്ങളോ വിളിയോ ലഭിച്ചാല്‍ വിവരം ഉടനെ ബന്ധപ്പെട്ട പൊലീസ് അധികാരികളുടെ ശ്രദ്ധയില്‍പെടുത്തമെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: മന്ത്രി എ കെ ശശീന്ദ്രന്റെ പേരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട്. ഈ അക്കൗണ്ടിൽ നിന്ന് സന്ദേശങ്ങള്‍ അയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇതിനെപറ്റി അന്വേഷിക്കുവാന്‍ നിർദേശം നൽകി കഴിഞ്ഞിട്ടുണ്ട്. ഈ അക്കൗണ്ടില്‍നിന്ന് സന്ദേശങ്ങളോ വിളിയോ ലഭിച്ചാല്‍ വിവരം ഉടനെ ബന്ധപ്പെട്ട പൊലീസ് അധികാരികളുടെ ശ്രദ്ധയില്‍പെടുത്തമെന്നും മന്ത്രി അറിയിച്ചു.

എസ്ബിഐ അക്കൗണ്ട് ബ്ലോക്കെന്ന എസ്എംഎസ് വ്യാജം, ഒപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യരുത്; പിഐബി അറിയിപ്പ്

ദില്ലി: സ്റ്റേറ്റ് ബാക്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) യുടെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു. അക്കൗണ്ട് ബ്ലോക്കായി എന്ന എസ് എം എസ് ലഭിക്കുന്ന ഉപയോക്താക്കളാണ് ശ്രദ്ധിക്കേണ്ടത്. എസ് ബി ഐ അക്കൗണ്ട് ബ്ലോക്ക് ആണെന്ന എസ് എം എസ് ലഭിക്കുകയും ഒപ്പം ഒരു ലിങ്ക് നൽകുകയും ചെയ്തുള്ളതാണ് വ്യാജ സന്ദേശം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വ്യക്തി വിവരങ്ങളടക്കം നൽകിയാൽ അക്കൗണ്ട് ശരിയാകുമെന്നുമാണ് വ്യാജ സന്ദേശത്തിൽ പറയുന്നത്.

സന്ദേശത്തിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും വിവരങ്ങൾ പങ്കിടരുതെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം അറിയിച്ചു. എസ് ബി ഐ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിശദാംശങ്ങളോ ഇ മെയിലിലൂടെയോ, എസ് എം എസിലൂടെയോ ആവശ്യപ്പെടില്ലെന്നും പി ഐ ബി അറിയിച്ചിട്ടുണ്ട്. വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിശദാംശങ്ങളോ പങ്കിടാൻ ആവശ്യപ്പെടുന്ന ഇ മെയിലുകളോ എസ് എം എസോ എസ് ബി ഐയുടെ പേരിൽ ലഭിച്ചാൽ report.phishing@sbi.co.in എന്ന വിലാസത്തിൽ ഉടൻ അറിയിക്കണണെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ആവശ്യപ്പെട്ടിട്ടുണ്ട്.

എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ഈ കോഡ് ഓർത്തുവെച്ചാൽ കള്ളന്മാരെ പേടിക്കേണ്ട

35 ലക്ഷം വരെ ഞൊടിയിടയിൽ ലഭിക്കും; യോനോ വഴി എസ്ബിഐയുടെ പുതിയ വായ്പ പദ്ധതി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സംഘടനകളിൽ സർക്കാരിന്റെ പൊളിച്ചുപണി, ഇനി രണ്ട് സംഘടനകൾ മാത്രം, ഡിജിപിക്കും സർക്കാരിനും പരാതി നൽകി നിലവിലെ ഭാരവാഹികൾ
വ്യാജവാർത്തയിൽ നിയമനടപടി; 2 ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽനോട്ടീസയച്ച് പി കെ ശ്രീമതി, മറ്റ് മാധ്യമങ്ങൾക്ക് നാളെ അയക്കും