കുണ്ടറ പീഡന പരാതി കേസ്; 'എ കെ ശശീന്ദ്രൻ കുറ്റക്കാരനല്ല', ശബ്ദതാരാവലി ഉദ്ധരിച്ച് പൊലീസിന് നിയമോപദേശം

Web Desk   | Asianet News
Published : Aug 20, 2021, 11:15 AM IST
കുണ്ടറ പീഡന പരാതി കേസ്; 'എ കെ ശശീന്ദ്രൻ കുറ്റക്കാരനല്ല', ശബ്ദതാരാവലി ഉദ്ധരിച്ച് പൊലീസിന് നിയമോപദേശം

Synopsis

നിവൃത്തി വരുത്തുക, കുറവ് തീർക്കുക എന്ന അർഥത്തിലാണ് മന്ത്രി സംസാരിച്ചത് എന്നാണ് നിയമോപദേശം. ഇരയുടെ പേരോ പരാമർശമോ മന്ത്രി നടത്തിയിട്ടില്ല. കേസ് പിൻവലിക്കണമെന്ന ഭീഷണി ഫോൺ സംഭാഷണത്തിൽ ഇല്ലെന്നും നിയമോപദേശത്തിൽ പറയുന്നു.

കൊല്ലം: കുണ്ടറ പീഡന പരാതി കേസിൽ മന്ത്രി എ കെ ശശീന്ദ്രൻ കുറ്റക്കാരനല്ലെന്ന് പൊലീസിന് നിയമോപദേശം. പരാതിക്കാരിയുടെ അച്ഛനോട്
നല്ല നിലയിൽ പ്രശ്നം തീർക്കണം  എന്നാണ് മന്ത്രി പറഞ്ഞത് എന്നും നിയമോപദേശത്തിൽ പറയുന്നു. ശബ്ദതാരാവലി ഉദ്ധരിച്ചാണ്   നിയമോപദേശം.

നിവൃത്തി വരുത്തുക, കുറവ് തീർക്കുക എന്ന അർഥത്തിലാണ് മന്ത്രി സംസാരിച്ചത് എന്നാണ് നിയമോപദേശം. ഇരയുടെ പേരോ പരാമർശമോ മന്ത്രി നടത്തിയിട്ടില്ല. കേസ് പിൻവലിക്കണമെന്ന ഭീഷണി ഫോൺ സംഭാഷണത്തിൽ ഇല്ലെന്നും നിയമോപദേശത്തിൽ പറയുന്നു.

മന്ത്രിക്കെതിരെ കേസെടുക്കണമെന്ന പരാതിയിലാണ് പൊലീസ് നിയമോപദേശം തേടിയത്. ജില്ലാ ഗവൺമെൻറ് പ്ളീഡർ ആർ. സേതുനാഥൻപിള്ള ശാസ്താംകോട്ട  ഡിവൈഎസ്പിക്ക് നിയമോപദേശം കൈമാറി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 
PREV
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം