ബഫർ സോൺ; സുപ്രീം കോടതിയെ സമീപിക്കുമെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹം: എ കെ ശശീന്ദ്രൻ

Published : Aug 12, 2022, 03:23 PM IST
ബഫർ സോൺ; സുപ്രീം കോടതിയെ സമീപിക്കുമെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹം: എ കെ ശശീന്ദ്രൻ

Synopsis

കേരളം സ്വീകരിച്ച് വരുന്ന നിലപാടിനുള്ള അംഗീകാരമാണിത്: കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സംസ്ഥാനം സുപ്രീം കോടതിയിൽ പ്രത്യേകമായി ഹർജി നൽകണമോ എന്ന് ആലോചിക്കും

കോഴിക്കോട്:ബഫർ സോൺ  വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.കേരളം സ്വീകരിച്ച് വരുന്ന നിലപാടിനുള്ള അംഗീകാരമാണിത്: കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സംസ്ഥാനം സുപ്രീം കോടതിയിൽ പ്രത്യേകമായി ഹർജി നൽകണമോ എന്ന് ആലോചിക്കും.വൈകാതെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബഫർ സോൺ: 2019 ലെ ഉത്തരവ് തിരുത്തി മന്ത്രിസഭ

സംരക്ഷിത വനങ്ങൾക്ക് ചുറ്റും ജനവാസകേന്ദ്രങ്ങൾ അടക്കം ഒരു കിലോമീറ്റർ ബഫർ സോണാക്കിയുള്ള 2019 ലെ വിവാദ ഉത്തരവിലെ കുരുക്ക് മറികടക്കുന്നതിനായാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. സുപ്രീംകോടതിയിൽ ഈ ഉത്തരവ് തിരിച്ചടിയാകുമെന്ന് ആശങ്കയുണ്ടായിരുന്നു. ഇതിന് പിന്നാലെ ഈ ഉത്തരവ് തിരുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു.

എന്നാൽ പഴയ ഉത്തരവ് സാങ്കേതികമായി പിൻവലിക്കാതെയാണ് പുതിയ ഉത്തരവെന്നത് ഇപ്പോഴും വിഷയത്തിൽ ആശയകുഴപ്പമുണ്ടാക്കുന്നു. 2019ലെ ഉത്തരവ് പിൻവലിക്കുന്നതിൽ നിയമപ്രശ്നങ്ങൾ ഉണ്ടെന്നായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. 2020 ൽ മന്ത്രിതല സമിതി വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിൽ, ജനസാന്ദ്രതാ മേഖലകളെ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനം പക്ഷെ മന്ത്രിസഭയുടെ പരിഗണനയിൽ വന്നിരുന്നില്ല.

 ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വനം വകുപ്പനെ ചുമതലയേൽപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് അംഗീകാരിക്കാനാവില്ലെന്ന് കെ സി ബി സി പറയുന്നു. സര്‍ക്കാര്‍ ഉത്തരവ് കര്‍ഷകര്‍ക്ക് നീതി നിഷേധിക്കുന്നതാണെന്നും ജനവാസ മേഖലകളെ ബഫര്‍സോണിൽ നിന്ന് ഒഴിവാക്കുമെന്ന് പറയുമ്പോഴും ജനവാസ മേഖല എന്നത് കൃത്യമായി നിര്‍വ്വചിച്ചിട്ടില്ലെന്നും കെ സി ബി സി ചൂണ്ടിക്കാട്ടുന്നു.

ബഫർസോൺ: ഇളവ് തീരുമാനിക്കേണ്ടത് സുപ്രീം കോടതി,അന്തിമ ഉത്തരവ് വിശദ പരിശോധനക്ക് ശേഷം-വനം പരിസ്ഥിതി മന്ത്രാലയം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർജിക്കൽ ബ്ലേഡ് ബാൻഡേജിനുള്ളിൽ വെച്ച് കെട്ടി; പമ്പയിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗുരുതര അനാസ്ഥയെന്ന് പരാതി
വീട് കയറി പ്രചരണം നടത്തുന്നവർ ശ്രദ്ധിക്കണം! പെരുമാറ്റച്ചട്ടം പുറത്തിറക്കി സിപിഎം;'തർക്കിക്കാൻ നിൽക്കരുത്, ജനങ്ങൾ പറയുമ്പോൾ ഇടക്ക് കയറി സംസാരിക്കരുത്'