നേതാവ് മുഖ്യമന്ത്രി തന്നെ, എൽഡിഎഫ് നൂറുമേനി കൊയ്യും; അനുകൂല സാഹചര്യമെന്നും എകെ ശശീന്ദ്രൻ

By Web TeamFirst Published Dec 7, 2020, 12:42 PM IST
Highlights

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ.

കോഴിക്കോട്:  പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ.  ജനങ്ങൾക്ക് വിവാദങ്ങളിൽ താൽപര്യമില്ല. കുഴപ്പമുള്ളതാണെങ്കിൽ കിഫ്ബി പദ്ധതികൾ വേണ്ടെന്ന് വെയ്ക്കാൻ പ്രതിപക്ഷ എംഎൽഎ മാർ തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.

എൽഡിഎഫ് നൂറുമേനി കൊയ്യും. ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങൾ വോട്ട് ചെയ്യും. എൽജെഡിയും മാണി വിഭാഗവും വന്നത് എൽഡിഎഫിന് ഗുണം ചെയ്യും. യുഡിഎഫ് അവിശുദ്ധ കൂട്ടുക്കെട്ട് ഉണ്ടാക്കുകയാണ്.  

യുഡിഎഫ് കൺവീനറും കെപിസിസി പ്രസിഡന്റും വ്യത്യസ്തമായി സംസാരിക്കുന്നു. അവർക്ക് ആശയ വ്യക്തതയില്ല. പിണറായി ആണ് എൽഡിഎഫ് നേതാവ് എന്ന കാര്യത്തിൽ ജനങ്ങൾക്ക് സംശയമില്ല.  പിണറായി തന്നെയാണ് എൽഡിഎഫിനെ നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

കേന്ദ്ര ഗതാഗതനിയമം ചെറുകിട ബസ് സർവീസുകളെ തകർക്കും

100 ബസുള്ളവർക്ക് ഏത് റൂട്ടിലും ഓടാമെന്ന കേന്ദ്ര നയം കേരളത്തിലെ ചെറുകിട ബസ് സർവീസുകളെ തകർക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ.. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. മുഖ്യമന്ത്രിയുമായി ആലോചിച്ച് കൂടുതൽ കാര്യങ്ങൾ തീരുമാനിക്കും. കുത്തകകൾക്ക് വേണ്ടിയാണ് കേന്ദ്ര ഗതാഗത നിയമം. ആന്ധ്ര, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ബസ് ലോബികൾക്കുവേണ്ടിയാണ് നിയമമെന്നും മന്ത്രി എകെ ശശീന്ദ്രൻ ആരോപിച്ചു.

click me!