'തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിസ്‍മയകരമായ മുന്നേറ്റം ഉണ്ടാക്കും'; എൻ കെ പ്രേമചന്ദ്രന്‍

Published : Dec 07, 2020, 12:26 PM ISTUpdated : Dec 07, 2020, 01:19 PM IST
'തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിസ്‍മയകരമായ മുന്നേറ്റം ഉണ്ടാക്കും'; എൻ കെ പ്രേമചന്ദ്രന്‍

Synopsis

 യുഡിഎഫിനെ മാറ്റി നിർത്തി  ബിജെപിയെ പ്രതിപക്ഷത്ത് എത്തിക്കാൻ നീക്കം നടക്കുന്നുണ്ട്. ബിജെപി ക്ക് സ്വാധീനം ഉണ്ടാക്കി കൊടുക്കാനാണ് എൽഡിഎഫ് നീക്കം. 

ഇടുക്കി: തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിസ്‍മയകരമായ മുന്നേറ്റം ഉണ്ടാക്കുമെന്ന് എൻ കെ പ്രേമചന്ദ്രന്‍. പ്രാദേശിക വിഷയത്തിനപ്പുറം സംസ്‌ഥാന രാഷ്ട്രീയം ചർച്ചാ വിഷയമായി. സ്വർണ്ണക്കടത്ത്, ലഹരി മരുന്ന് തുടങ്ങിയ കേസ് ചർച്ചയാകും. എൽഡിഎഫ് പ്രവർത്തനം പരാജയമാണ്. ബിജെപി പ്രചാരണത്തിൽ വൻ തോതിൽ പണത്തിന്‍റെ ദൂർത്ത് നടത്തി. യുഡിഎഫിനെ മാറ്റി നിർത്തി  ബിജെപിയെ പ്രതിപക്ഷത്ത് എത്തിക്കാൻ നീക്കം നടക്കുന്നുണ്ട്. ബിജെപി ക്ക് സ്വാധീനം ഉണ്ടാക്കി കൊടുക്കാനാണ് എൽഡിഎഫ് നീക്കം. ഇതിന്‍റെ ഭാഗമായാണ് യുഡിഫ് എംഎല്‍എ മാർക്ക് എതിരെ കേസ് എടുക്കുന്നതെന്നും എൻ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; കോഴിക്കോട് ബീച്ചിന് അടുത്ത് പുലർച്ചെ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; 2 പേർക്ക് പരിക്ക്
ഓട്ടോറിക്ഷയില്‍ എത്തിയത് മൂന്ന് പേർ, പമ്പ് ജീവനക്കാരോട് ആവശ്യപ്പെട്ടത് കുപ്പിയില്‍ പെട്രോൾ നൽകാൻ, എതിർത്തതിന് പിന്നാലെ ഭീഷണി; പരാതി നൽകി പമ്പ് ഉടമ