ആകാശ് ബൈജൂസ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയുടെ മരണം കൊലപാതകം? ഹൈക്കോടതിയിൽ കേസ്

Published : Aug 19, 2023, 12:09 PM ISTUpdated : Aug 19, 2023, 12:28 PM IST
ആകാശ് ബൈജൂസ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയുടെ മരണം കൊലപാതകം? ഹൈക്കോടതിയിൽ കേസ്

Synopsis

കേസ് നൽകാതിരിക്കാൻ ബൈജൂസ് കോച്ചിംഗ് സെന്‍റർ അധികൃതർ പണം വാഗ്ദാനം ചെയ്തെന്നും ഹർജിയിൽ മാതാപിതാക്കൾ ആരോപിച്ചിട്ടുണ്ട്

ബെംഗളൂരു: ആകാശ് ബൈജൂസ് വിശാഖപട്ടണം ബ്രാഞ്ചിനെതിരെ ഹൈക്കോടതിയിൽ കേസ്. ആകാശ് ബൈജൂസിന്‍റെ നീറ്റ് കോച്ചിംഗ് സെന്‍ററിന്‍റെ ഹോസ്റ്റലിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണത്തിലാണ് കേസ്. കൊൽക്കത്ത സ്വദേശിയായിരുന്ന വിദ്യാർത്ഥിനിയുടെ മാതാപിതാക്കളാണ് ആന്ധ്ര ഹൈക്കോടതിയെ സമീപിച്ചത്. ജൂലൈ 14-നാണ് റിതി സാഹ എന്ന വിദ്യാർഥിനിയെ ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടത്.

സംഭവം ആത്മഹത്യയെന്നാണ് ആകാശ് ബൈജൂസ് നീറ്റ് കോച്ചിംഗ് സെന്‍റർ അധികൃതർ വിശദീകരിച്ചത്. എന്നാൽ ജൂലൈ 14-ന് രാത്രിയിലും വീട്ടിലേക്ക് വിളിച്ച് സന്തോഷത്തോടെ സംസാരിച്ച മകൾ ആത്മഹത്യ ചെയ്യില്ലെന്ന് മാതാപിതാക്കൾ പറയുന്നു. കേസ് നൽകാതിരിക്കാൻ ബൈജൂസ് കോച്ചിംഗ് സെന്‍റർ അധികൃതർ പണം വാഗ്ദാനം ചെയ്തെന്നും ഹർജിയിൽ മാതാപിതാക്കൾ ആരോപിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം