മകനെ തള്ളിപ്പറയുന്ന സിപിഎം യോഗത്തിൽ ആകാശ് തില്ലങ്കേരിയുടെ അച്ഛനും; വെല്ലുവിളിച്ച് ലോക്കൽ സെക്രട്ടറി

Published : Feb 20, 2023, 06:29 PM IST
മകനെ തള്ളിപ്പറയുന്ന സിപിഎം യോഗത്തിൽ ആകാശ് തില്ലങ്കേരിയുടെ അച്ഛനും; വെല്ലുവിളിച്ച് ലോക്കൽ സെക്രട്ടറി

Synopsis

സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്ന് അനാവശ്യമായി കുഴപ്പങ്ങളുണ്ടാക്കുകയാണ് ആകാശ് തില്ലങ്കേരി ചെയ്യുന്നതെന്ന് ഷാജി

കണ്ണൂർ: ആകാശ് തില്ലങ്കേരിയെ തള്ളിപ്പറയുന്ന സിപിഎം പൊതുയോഗത്തിൽ പങ്കെടുത്ത് ആകാശിന്റെ അച്ഛൻ വഞ്ഞേരി രവി. ഇദ്ദേഹം തന്നെയാണ് കഴിഞ്ഞ ദിവസം ആകാശിനെ ജാമ്യത്തിലിറക്കാൻ കോടതിയിലെത്തിയത്. പാർട്ടി വഞ്ഞേരി ബ്രാഞ്ച് കമ്മിറ്റിയംഗമാണ് രവി. പൊതുയോഗത്തിൽ വെച്ച് ആകാശിനെ വെല്ലുവിളിച്ച് കൊണ്ടാണ് ലോക്കൽ സെക്രട്ടറി ഷാജി തില്ലങ്കേരി സംസാരിച്ചത്.

തില്ലങ്കേരിക്ക് പുറത്ത് പാർട്ടി ആഹ്വാനം ചെയ്ത എന്തെങ്കിലും ഉണ്ടെങ്കിൽ ആകാശ് പറയണമെന്ന് ഷാജി പറഞ്ഞു. അങ്ങനെയുണ്ടെങ്കിൽ ആകാശിനോട് അല്ല നാട്ടുകാരോട് പാർട്ടി മാപ്പ് ചോദിക്കും. ഷാജറിനെ കൊണ്ട് ട്രോഫി കൊടുപ്പിച്ചത് ആകാശിന്റെ ബുദ്ധിയാണ്. ക്വട്ടേഷന്റെ ഭാഗമാണ് ഷാജറും എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനമാണ് ആകാശ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്ന് അനാവശ്യമായി കുഴപ്പങ്ങളുണ്ടാക്കുകയാണ് ആകാശ് തില്ലങ്കേരി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കൽ പോലും പാർട്ടിക്ക് വേണ്ടി ആകാശ് പ്രവർത്തിച്ചിട്ടില്ല. പല സന്ദർഭങ്ങളിലും പാർട്ടി ആകാശിനെ ഉപദേശിച്ചതാണെന്നും ഷാജി പറഞ്ഞു.
 

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം