
തിരുവനന്തപുരം : എ കെ ജി സെന്‍റർ ആക്രമണത്തിൽ(akg centre attack) പ്രതിയെ പിടിക്കാത്തതിനെ പരിഹസിച്ചുള്ള കോൺഗ്രസ്(congress) പ്രചാരണം തുടരുകയാണ്. സാമൂഹിക മാധ്യമങ്ങളിലാണ് ഇത്തരം പ്രചാരണം സജീവമായിരിക്കുന്നത്. കിട്ടിയോ (kittiyo)എന്ന ഹാഷ് ടാഗിൽ സർക്കാരിനെതിരെ പരിഹാസം തുടരുകയാണ്
കെ പി സി സി വൈസ് പ്രസിഡന്‍റ് വി പി സജീന്ദ്രൻ ആണ് ഇന്ന് പോസ്റ്റിട്ടത്. കോൺഗ്രസ് എന്ന് പറഞ്ഞു വരുന്ന പ്രതിക്ക് പ്രതിഫലം നൽകും എന്നാണ് പരിഹാസം. ഇവർക്ക് പ്രതിഫലവും ആശ്രിത നിയമനവും നൽകുമെന്നും ഫെയ്സ് ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നുണ്ട്
കെ പി സി സി വൈസ് പ്രസിഡന്‍റ് വി പി സജീന്ദ്രൻറെ ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം
കിട്ടിയോ ? ഉടൻ എകെജി ഭവനുമായി ബന്ധപ്പെടുക. പ്രതിയെ ആവശ്യമുണ്ട്. തക്ക പ്രതിഫലം തരും.
കോൺഗ്രസ് എന്ന് പറയുന്നവർക്ക് മുൻഗണന.
ചോദിക്കുന്ന പ്രതിഫലവും ആശ്രിതർക്ക് ജോലിയും നൽകും.
അട്ടപ്പാടി മധുവിന് പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാകാത്തത് പോലെ കേസിൽ നിന്ന് രക്ഷിക്കും.
ചുവന്ന സ്കൂട്ടർ നിർബന്ധമില്ല. അത് എകെജി ഭവനിൽ നിന്ന് സംഘടിപ്പിച്ചു തരും.
ഒരു ദുർബല നിമിഷത്തിൽ ഇ.പി ജയരാജൻ അവിഹിതമായി ബന്ധപ്പെട്ടത് മൂലം ഉണ്ടായ കുഴപ്പമാണിത്. ആരെങ്കിലും ഒന്ന് ഏറ്റെടുക്കണം പ്ലീസ് അല്ലെങ്കിൽ ചീഞ്ഞ് നാറും.
വി പി സജീന്ദ്രൻ. കെപിസിസി വൈസ് പ്രസിഡണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam