കിഫ്ബി ജോലി തട്ടിപ്പ്: അഖിൽ സജീവ് വ്യാജ നിയമന ഉത്തരവുണ്ടാക്കി; സിഐടിയു ഓഫീസിൽ വച്ചും പണം വാങ്ങി

Published : Oct 10, 2023, 09:07 AM ISTUpdated : Oct 10, 2023, 09:13 AM IST
കിഫ്ബി ജോലി തട്ടിപ്പ്: അഖിൽ സജീവ് വ്യാജ നിയമന ഉത്തരവുണ്ടാക്കി; സിഐടിയു ഓഫീസിൽ വച്ചും പണം വാങ്ങി

Synopsis

സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ചും തട്ടിപ്പ് സംഘം പണം വാങ്ങി. പരാതിക്കാരിയെ വിശ്വസിപ്പിക്കുന്നതിനായി കിഫ് ബിയുടെ പേരിൽ വ്യാജ നിയമന ഉത്തരവ് നിർമ്മിച്ച് നൽകി.

പത്തനംതിട്ട : അഖിൽ സജീവ് ഉൾപ്പെട്ട കിഫ് ബി ജോലി തട്ടിപ്പ് കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്.   പത്തനംതിട്ട വലിയകുളം സ്വദേശിനിയിൽ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തതിന് പിന്നിൽ വൻ ആസൂത്രണമാണ് അഖിൽ സജീവും കൂട്ടരും നടത്തിയതെന്നാണ് പൊലീസ് എഫ്ഐആറിലുള്ളത്. സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ചും തട്ടിപ്പ് സംഘം പണം വാങ്ങി. പരാതിക്കാരിയെ വിശ്വസിപ്പിക്കുന്നതിനായി കിഫ് ബിയുടെ പേരിൽ വ്യാജ നിയമന ഉത്തരവ് നിർമ്മിച്ച് നൽകി. കിഎഫ്ബിയുടെ തിരുവനന്തപുരം ഓഫീസിൽ അഖിൽ സജീവ് പറഞ്ഞതനുസരിച്ചെത്തിയ പരാതിക്കാരിയെ കൊണ്ട്,  അവിടെയുള്ള ചിലരുടെ സഹായത്തോടെ രേഖകളിൽ ഒപ്പിടുവിച്ചു. അക്കൗണ്ടന്റായി ജോലി ശരിയായെന്നും വിശ്വസിപ്പിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച, അഖിൽ സജീവും യുവമോർച്ച നേതാവ് രാജേഷും പ്രതികളായ പുതിയ കേസിന്റെ എഫ്ഐആറിലാണ് ഈ വിവരങ്ങളുള്ളത്. പത്തനംതിട്ട വലിയകുളം സ്വദേശിനിയുടെ പരാതിയിൽ ഇന്നലെ രാത്രിയാണ് റാന്നി പോലീസ് കേസടുത്തത്. 

ആരോഗ്യ വകുപ്പിലെ നിയമന തട്ടിപ്പ്: കേസില്‍ നിര്‍ണായക ചോദ്യം ചെയ്യൽ ഇന്ന്, മുഖ്യപ്രതി അഡ്വ. ലെനിന്‍ രാജ് ഒളിവിൽ

 

 


 

PREV
click me!

Recommended Stories

വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം
പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി