ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷിനെ മൂന്നുദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കും, വ്യക്തമാക്കി മന്ത്രി ബിന്ദു കൃഷ്ണ, ഇന്ത്യൻ എംബസി അക്ഷയ്‌യുമായി സംസാരിച്ചു

Published : Nov 11, 2026, 06:26 PM IST
akshay harish stranded in iran to return home within three days

Synopsis

ഇറാനിൽ കുടങ്ങിയ കൊല്ലം പ്രാക്കുളം സ്വദേശി അക്ഷയ് ഹരീഷിനെ മൂന്നുദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ.

കൊല്ലം: ഇറാനിൽ കുടങ്ങിയ കൊല്ലം പ്രാക്കുളം സ്വദേശി അക്ഷയ് ഹരീഷിനെ മൂന്നുദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. ഇറാനിലെ ഇന്ത്യൻ എംബസി അധികൃതർ അക്ഷയ്‌യുമായി സംസാരിച്ചു. മടങ്ങിവരവ് വേഗത്തിലാക്കിയ എല്ലാവർക്കും അക്ഷയ് നന്ദി അറിയിച്ചു. അക്ഷയ് ഹരീഷിന്‍റെ കുടുംബവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി സംസാരിച്ചു. ഇന്ന് തന്നെ ട്രാവൽ ഡോക്യുമെന്‍റ് ഇഷ്യൂ ചെയ്യുമെന്ന് സുരേഷ് ഗോപി അറിയിച്ചു. അക്ഷയ്ക്ക് കപ്പലിൽ ആയിരുന്നു ജോലി. അലി ഷിപ്പിംഗ് കമ്പനിയുടെ പാം മറൈൻ എന്ന കപ്പലിൽ വാച്ച് കീപ്പർ ആണ് അക്ഷയ്. പാസ്പോർട്ട് ഉൾപ്പെടെ നഷ്ടമായതിനെ തുടർന്നാണ് അക്ഷയ് സഹായം തേടുന്നത്.

മന്ത്രി ബിന്ദു കൃഷ്ണ അക്ഷയുമായി ഫോണിൽ സംസാരിച്ചു. മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി, ഡൽഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി, ഇറാനിലെ ഇന്ത്യൻ എംബസി എന്നിവർക്ക് മന്ത്രി കത്ത് നൽകി. പാക് തുറമുഖത്ത് കപ്പൽ എത്തിയപ്പോൾ വെരിഫിക്കേഷന് പാസ്പോർട്ട് നൽകി. പരിശോധന കഴിഞ്ഞ് പാസ്പോർട്ട് തിരികെ നൽകിയില്ലെന്ന് യുവാവ് പറയുന്നു. പാസ്പോർട്ടും മറ്റ് യാത്രാ രേഖകളും ക്യാപ്റ്റനെ ഏൽപ്പിച്ചെന്നാണ് കരുതിയത്. കപ്പൽ ഇറാനിൽ എത്തിയ ശേഷം തിരികെ ഉള്ള യാത്രയ്ക്ക് തയ്യാറെടുക്കുമ്പോഴാണ് രേഖകൾ ക്യാപ്റ്റന്‍റെ കൈവശം ഇല്ലെന്ന് അറിയുന്നത്. അക്ഷയ്ക്ക് ഒപ്പം രേഖകൾ തിരികെ ലഭിക്കാതിരുന്ന ആറ് മ്യാൻമർ പൗരൻമാരെ അവരുടെ എംബസി ഇടപെട്ട് സ്വദേശത്ത് എത്തിച്ചു.

11 മാസമായി ഇറാനിലാണെന്ന് അക്ഷയ് പറയുന്നു. ജോലി ദുബൈയിലാണെന്ന് പറഞ്ഞാണ് ഏജന്‍റ് കൊണ്ടുപോയത്. എന്നാൽ ഷിപ്പിന്‍റെ യാത്ര എപ്പോഴും ഇറാനിലേക്കായിരുന്നു. യുദ്ധം കാരണം നിലച്ച കപ്പൽ യാത്ര വീണ്ടും തുടങ്ങിയിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. പാകിസ്ഥാനിൽ നിന്ന് അരി കൊണ്ടുവരാനാണ് പോയത്. രണ്ടാം തവണ പോയി വന്നപ്പോൾ പാസ്പോർട്ട് തിരികെ കിട്ടിയില്ല. ക്യാപ്റ്റനോട് ചോദിച്ചപ്പോൾ, പാസ്പോർട്ട് പാകിസ്ഥാനിലുണ്ടോ എന്ന് കമ്പനി അന്വേഷിച്ചെന്നും ഇല്ലെന്നാണ് മറുപടി കിട്ടിയതെന്നും അക്ഷയ് പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓടയിൽ ഭ്രൂണം കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്
കാക്കിയിട്ട് കൈക്കൂലി, ഒടുവിൽ സിഐ ഷമീർ ഖാന് വിലങ്ങ് വീണു, സമ്പാദിച്ചത് ലക്ഷങ്ങൾ