Alappuzha Murder : രൺജീത് വധക്കേസ് : രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

Published : Jan 06, 2022, 09:48 PM IST
Alappuzha Murder : രൺജീത് വധക്കേസ് : രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

Synopsis

കേസിൽ ഇതുവരെ 16 പേരാണ് പിടിയിലായത്. മുഖ്യപ്രതികൾ അടക്കം ഇനിയും കൂടുതൽ പേർ പിടിയിലാകാനുമുണ്ട്.

തിരുവനന്തപുരം:  ബിജെപി (BJP) നേതാവ് രൺജീത് വധക്കേസിൽ മുഖ്യപ്രതികളിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. മണ്ണഞ്ചേരി സ്വദേശികളായ എസ്ഡിപിഐ (SDPI) പ്രവർത്തകരാണ് അറസ്റ്റിലായത്. ഇവരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. കേസിൽ ഇതുവരെ 16 പേരാണ് പിടിയിലായത്. മുഖ്യപ്രതികൾ അടക്കം ഇനിയും കൂടുതൽ പേർ പിടിയിലാകാനുമുണ്ട്. കേസിൽ 25 ലേറെ പ്രതികളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 

ഡിസംബര്‍ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവ് രൺജീത്തിനെ കൊലപ്പെടുത്തിയത്.  പ്രഭാത സവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘം ബൈക്കിലെത്തി രണ്‍ജീത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. നേരത്തെ ഒബിസി മോര്‍ച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രൺജീത് ശ്രീനിവാസന്‍. 

എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകത്തിന് പകരമായാണ് രൺജീത്തിനെ കൊലപ്പെടുത്തിയത്. പ്രതികൾ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നെന്ന സൂചനയെ തുടർന്ന് മിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും പ്രതികള്‍ക്കായി കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നതിനാല്‍ പ്രതികള്‍ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാന്‍ ഇടയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കാരശേരി മാഷും സാറ ടീച്ചറും തൊപ്പി വെച്ചിട്ടാണ് ഇറങ്ങിയതെങ്കിൽ അതിനു മുൻപേ സച്ചി മാഷ് തോക്കുപിടിച്ച് ഇറങ്ങി': വിമർശനവുമായി അശോകൻ ചരുവിൽ
'സ്വർണം കട്ട സിപിഎം നേതാക്കൾ ജയിലിലാണ്, അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തതില്‍ ഒരു വിരോധവുമില്ല, പക്ഷെ പിണറായിയെയും ചോദ്യം ചെയ്യണമെന്ന് വിഡി സതീശൻ