സംസ്ഥാനത്തെ സ്കൂളുകളിലെ ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് യൂണിഫോമിന് പകരം ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുമതി. ആഗസ്റ്റ് 21-ന് നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇത് സംബന്ധിച്ച നിർദ്ദേശം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി. വരുന്ന ആഗസ്റ്റ് 21-ന് നടക്കുന്ന സ്കൂളുകളിലെ ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോം ഇളവ് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓണാഘോഷ വേളകളിൽ യൂണിഫോമിന് പകരം വിദ്യാർഥികൾക്ക് അവരുടെ താത്പര്യപ്രകാരമുള്ള വസ്ത്രങ്ങൾ ധരിച്ച് ആഘോഷങ്ങളുടെ ഭാഗമാകാം. ഇത് സംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.


