ഗൺമാന്മാരുടെ മർദനം: അന്വേഷണം എഡിജിപി ഓഫീസിലേക്ക്, എസ്ഐമാർ റിപ്പോർട്ട് തിരുത്താൻ ഭീഷണിപ്പെടുത്തിയെന്ന് മൊഴി

Published : May 25, 2026, 07:32 AM IST
MR AJITH KUMAR

Synopsis

നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച സംഭവത്തിൽ, പി ശശിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായി പിവി അൻവർ ആരോപിച്ചു. കേസ് ഡയറി തിരുത്താൻ എഡിജിപി അജിത് കുമാർ കൂട്ടുനിന്നെന്നും, ഉന്നതതല അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആരോപണങ്ങളെ തുടർന്ന് അന്വേഷണം എഡിജിപി ഓഫീസിലെ ഉദ്യോഗസ്ഥരിലേക്ക് നീളുകയാണ്.

ആലപ്പുഴ: നവകേരള യാത്രക്കിടെ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ആരോപണവുമായി പിവി അൻവർ രംഗത്ത്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട പിവി അൻവർ, കേസ് ഡയറി തിരുത്തിയതിന് പിന്നിൽ വൻ ഗൂഢാലോചന നടന്നതായും ഉന്നത ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടെന്നും ആരോപിച്ചു. അതിനിടെ എഡിജിപി ഓഫീസിലെ എസ്ഐമാർ റിപ്പോർട്ട് തിരുത്താൻ കീഴ്‌ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന മൊഴിയും പുറത്തുവന്നിട്ടുണ്ട്.

സർക്കാരിന്റെ മുഖം രക്ഷിക്കാൻ പി ശശിയുടെ നേതൃത്വത്തിൽ ആസൂത്രിതമായ നീക്കം നടന്നുവെന്നും അൻവർ ആരോപിക്കുന്നു. പി. ശശിയും എഡിജിപി എം.ആർ. അജിത് കുമാറും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അറിവോടെയാണോ ഈ അട്ടിമറികൾ നടന്നതെന്ന് അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ടെന്നും അൻവർ കൂട്ടിച്ചേർത്തു. കേസ് ഡയറിയിൽ തിരുത്തൽ വരുത്താൻ എഡിജിപി അജിത് കുമാർ തനിച്ച് തീരുമാനമെടുക്കില്ലെന്നാണ് അൻവർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം കേസിൽ എഡിജിപി ഓഫീസിലെ രണ്ട് എസ്.ഐമാർ റിപ്പോർട്ട് തിരുത്താൻ കീഴ്ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായി മൊഴി ലഭിച്ചിട്ടുണ്ട്. കേസ് പിൻവലിക്കാനാവശ്യമായ റിപ്പോർട്ട് തയ്യാറാക്കി നൽകിയതും ഇതേ ഉദ്യോഗസ്ഥരാണെന്നാണ് വിവരം. ഈ നിർണ്ണായക മൊഴികളുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചു. രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ഉന്നത തലത്തിൽ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നുവെന്ന ആരോപണം ഉയർന്നതോടെ എഡിജിപി ഓഫീസിലെ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് ഇന്ധനവില കൂട്ടി, രണ്ടാഴ്ച്ചക്കിടെ കൂടിയത് 8രൂപ
കെഎസ്ആർടിസിയിലെ സൗജന്യയാത്ര; എങ്ങനെ നടപ്പാക്കും?ഇന്നത്തെ മന്ത്രിസഭാ യോ​ഗത്തിൽ ചർച്ച