Alappuzha Double Murder : അന്വേഷണത്തിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് സർക്കാർ; ആലപ്പുഴയിൽ സമാധാന യോഗം അവസാനിച്ചു

Published : Dec 21, 2021, 06:10 PM IST
Alappuzha Double Murder : അന്വേഷണത്തിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് സർക്കാർ; ആലപ്പുഴയിൽ സമാധാന യോഗം അവസാനിച്ചു

Synopsis

കൊലപാതകങ്ങളെ യോഗത്തിൽ ഒറ്റക്കെട്ടായി അപലപിച്ചു. എന്തെങ്കിലും പരാതികൾ ഉള്ളവർ ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നും പരസ്പരം ചെളിവാരി എറിയരുതെന്നും മന്ത്രി ആവശ്യപ്പെട്ടു

കൊച്ചി: ആലപ്പുഴയിലെ കൊലപാതങ്ങളിൽ (Alappuzha Double Murder) അന്വേഷണത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി സജി ചെറിയാൻ (Saji Cheriyan). ജില്ലയിൽ ചേർന്ന സമാധാന യോഗത്തിന് (Peace Meeting) ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. സമാധാനം നിലനിർത്താൻ യോഗം ആഹ്വാനം ചെയ്തു. കൊലപാതകങ്ങളുടെ തുടർച്ചയായി ഇനിയൊരു ആക്രമം ഉണ്ടാവാതിരിക്കാൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. 

കൊലപാതകികളെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിനു മുന്നിൽ കൊണ്ട് വരുമെന്നാണ് സർക്കാർ പറയുന്നത്. കൊലപാതകങ്ങളെ യോഗത്തിൽ ഒറ്റക്കെട്ടായി അപലപിച്ചു. എന്തെങ്കിലും പരാതികൾ ഉള്ളവർ ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നും പരസ്പരം ചെളിവാരി എറിയരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. 

എല്ലാവരും സമാധാനം നിലനിർത്താൻ സഹകരിക്കണം. അന്വേഷണത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല, ഗൂഡലോചനക്കാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് സർക്കാർ ഉറപ്പ് നൽകി. പൊലീസ് വീഴ്ച ഉണ്ടായിട്ടില്ലെന്നും മന്ത്രി സജി ചെറിയാൻ യോഗത്തിന് ശേഷം പറഞ്ഞു. വീഴ്ചയെല്ലാം മാധ്യമങ്ങൾ പറയുന്നതാണെന്നാണ് ന്യായീകരണം. 

പോലീസിനെ മാനസികമായി ശക്തിപ്പെടുത്താനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്ന് മന്ത്രി പറയുന്നു. 

രാഷ്ട്രീയ പാർട്ടികൾ സമാധാനത്തിനായി പ്രത്യേക യോഗം വിളിക്കുമെന്നാണ് സമാധാന യോഗത്തിന് ശേഷമുള്ള അറിയിപ്പ്. മതപരമായ പ്രശ്നം ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തുമെന്നും അതിൽ എല്ലാ പാർട്ടികളും സഹകരിച്ചിട്ടുണ്ടെന്നും മന്ത്രി പി പ്രസാദ് അറിയിച്ചു. 

PREV
click me!

Recommended Stories

താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ; 'അറിയാവുന്ന പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയും'
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി മുകേഷ് എംഎൽഎ; 'ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല'