യുഡിഎഫിൽ സീറ്റ് വിഭജന ചര്‍ച്ച തുടരുന്നു. ആര്‍എസ്പിയും കോണ്‍ഗ്രസും തമ്മിൽ ഇന്ന് നടത്തിയ ചര്‍ച്ചയിൽ തീരുമാനമായില്ല.

തിരുവനന്തപുരം: യുഡിഎഫിൽ സീറ്റ് വിഭജന ചര്‍ച്ച തുടരുന്നു. ആര്‍എസ്പിയും കോണ്‍ഗ്രസും തമ്മിൽ ഇന്ന് നടത്തിയ ചര്‍ച്ചയിൽ തീരുമാനമായില്ല. കൊല്ലം സീറ്റ് ആര്‍എസ്പി ചോദിച്ചെങ്കിലും വിട്ടു കൊടുക്കാനാവില്ലെന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്. ആറ്റിങ്ങൽ, മട്ടന്നൂര്‍ സീറ്റുകള്‍ വേണ്ടെന്ന് ആര്‍എസ്പി അറിയിച്ചു. ആറ്റിങ്ങലിന് പകരം വാമനപുരം അല്ലെങ്കിൽ വര്‍ക്കലയാണ് ആവശ്യപ്പെടുന്നത്. മടന്നൂരിന് പകരം അമ്പലപ്പുഴ ചോദിച്ചു. ചടയമംഗലവും ആര്‍എസ്പി ചോദിക്കുന്നുണ്ട്. ഫോര്‍വേഡ് ബ്ലോക്ക് കൊല്ലം ആവശ്യപ്പെട്ടു. ബേപ്പൂരിന്‍റെ കാര്യത്തിൽ യുഡിഎഫ് തീരുമാനിക്കുമെന്ന് പി വി അന്‍വര്‍ പറഞ്ഞു. യുഡിഎഫിന് ജയിക്കാൻ കഴിയാതിരുന്ന സീറ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും പിടിവാശിയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player