കാത്ത് ലാബ് പ്രവർത്തനം തുടരും, നടപടികൾ സ്വീകരിച്ചതായി ആലപ്പുഴ മെഡി. കോളേജ് സൂപ്രണ്ട്

By Web TeamFirst Published Nov 7, 2020, 3:51 PM IST
Highlights

കോടികൾ കുടിശ്ശിക വന്നതിനെ തുടർന്ന് ചികിത്സ ഉപകരണങ്ങൾ നൽകുന്നത് വിതരണക്കാരുടെ സംഘടന നിർത്തിവെച്ചിരിക്കുകയാണ്. ഇത് കാത്ത് ലാബ് പ്രവർത്തനത്തെ തടസ്സപ്പെടുത്തുമെന്ന ആശങ്ക ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു 

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ കാത്ത് ലാബ് പ്രവർത്തനത്തിന് തടസ്സമുണ്ടാകില്ലെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട്. ആൻജിയോഗ്രാഫി, ആൻജിയോ പ്ലാസ്റ്റി എന്നിവയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ തടസ്സമില്ലാതെ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവെന്ന്  സൂപ്രണ്ട് അറിയിച്ചു. കോടികൾ കുടിശ്ശിക വന്നതിനെ തുടർന്ന് ചികിത്സ ഉപകരണങ്ങൾ നൽകുന്നത് വിതരണക്കാരുടെ സംഘടന നിർത്തിവെച്ചിരിക്കുകയാണ്. ഇത് കാത്ത് ലാബ് പ്രവർത്തനത്തെ തടസ്സപ്പെടുത്തുമെന്ന ആശങ്ക ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 

ഇതേ തുടർന്നാണ് ബദൽ സംവിധാനം എന്ന രീതിയിൽ മറ്റ് സർക്കാർ ആശുപത്രികളിൽ നിന്ന് ഉപകരണങ്ങൾ എത്തിച്ച് പ്രവർത്തനം തുടരാനുള്ള നടപടി സ്വീകരിച്ചത്. 11 കോടിയാണ് ആലപ്പുഴ മെഡിക്കൽ കോളേജിന്റെ കുടിശ്ശക. കാത്ത് ലാബിലേക്ക് ആവശ്യമായ സ്റ്റെൻഡ്, പേസ് മേക്കർ എന്നിവ നൽകിയതിന്‍റെ പണം ആവശ്യപ്പെട്ട് വിതരണക്കാരുടെ സംഘടന പലതവണ മെഡിക്കൽ കോളേജ് ആശുപത്രി സുപ്രണ്ടിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതോടെയാണ് ചികിത്സാ ഉപകരണങ്ങളുടെ വിതരണം നിർത്തിവച്ചത്.

click me!