മുഹമ്മയിലെ ജ്വല്ലറി ഉടമയുടെ മരണം; ശരീരത്തിൽ ക്ഷതമേറ്റ പാടുകൾ,രാധാകൃഷ്ണൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

Published : Mar 05, 2025, 09:18 AM ISTUpdated : Mar 05, 2025, 09:23 AM IST
മുഹമ്മയിലെ ജ്വല്ലറി ഉടമയുടെ മരണം; ശരീരത്തിൽ ക്ഷതമേറ്റ പാടുകൾ,രാധാകൃഷ്ണൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

Synopsis

രാധാകൃഷ്ണൻ്റെ ഇരുഭാഗത്തെയും മൂന്നും നാലും വാരിയെല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. വാരിയെല്ലുകളുടെ പരിക്ക് സിപിആർ നൽകിയപ്പോൾ സംഭവിച്ചതാകാമെന്ന് വിലയിരുത്തൽ. 

ആലപ്പുഴ: മുഹമ്മയിലെ ജ്വല്ലറി ഉടമയുടെ മരണത്തിൽ നിർണ്ണായകമായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. രാധാകൃഷ്ണന്റെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ പരിക്കേറ്റതിന്റെ പാടുകളുണ്ട്. ശരീരത്തിന്റെ പിൻഭാഗത്തും രണ്ട് ഷോൾഡറുകളിലുമായി ക്ഷതമേറ്റപാടുകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പരിക്കുകൾ മരണത്തിന് 24 മണിക്കൂറിന് ഉള്ളിൽ സംഭവിച്ചതെന്നും പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

രാധാകൃഷ്ണൻ്റെ ഇരുഭാഗത്തെയും മൂന്നും നാലും വാരിയെല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. വാരിയെല്ലുകളുടെ പരിക്ക് സിപിആർ നൽകിയപ്പോൾ സംഭവിച്ചതാകാമെന്നാണ് വിലയിരുത്തൽ. ഇടത് കാൽ മുട്ടിനു താഴെയും പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കൊലപാകത്തിൽ പ്രതികരിച്ച്  രാധാകൃഷ്ണന്റെ കുടുംബം രം​ഗത്തെത്തി. അച്ഛന് ക്രൂര മർദന മേറ്റെന്ന് വ്യക്തമായെന്ന് മകൻ രതീഷ് ഏഷ്യാനെറ്റ് ന്യൂസിനോട്‌ പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമുണ്ട്. നിയമപരമായി ഏതറ്റം വരെയും പോകും. രാധാകൃഷ്ണനെ മർദിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. 

മാർക്കോ കുട്ടികൾ കാണരുതാത്ത സിനിമയെന്ന് നിർമ്മാതാവ് ഷരീഫ് മുഹമ്മദ്; 'വയലൻസ് സിനിമകൾ ഇനി ചെയ്യില്ല'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം