ആലപ്പുഴ ദേശീയപാത നിർമാണം ; സുധാകരനെ പിന്തുണച്ച് പൊതുമരാമത്ത് മന്ത്രി ; റിപ്പോർട്ട് പരിശോധിക്കും

By Web TeamFirst Published Aug 15, 2021, 2:08 PM IST
Highlights

മന്ത്രിയ്ക്ക് ചെയ്യാനാവുന്നത് ജി സുധാകരൻ ചെയ്തിട്ടുണ്ട്. കരാറുകാരോ ഉദ്യോസ്ഥരോ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മറ്റെന്തെങ്കിലും പുതിയതായി അന്വേഷിക്കണോയെന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു


കോഴിക്കോട്: ആലപ്പുഴ ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് ജി സുധാകരൻ മന്ത്രിയായിരുന്ന കാലത്ത് അന്വേഷണം നടത്തിയിരുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ആ റിപ്പോർട്ട് കിട്ടിയിട്ടുണ്ട്.  അത് പരിശോധിക്കും. മന്ത്രിയ്ക്ക് ചെയ്യാനാവുന്നത് ജി സുധാകരൻ ചെയ്തിട്ടുണ്ട്. കരാറുകാരോ ഉദ്യോസ്ഥരോ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മറ്റെന്തെങ്കിലും പുതിയതായി അന്വേഷിക്കണോയെന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. എൽ ഡി എഫ് നയം നടപ്പാക്കുന്നവരാണ് ജി സുധാകരനും മുഹമ്മദ് റിയാസുമെന്നും മന്ത്രി പറഞ്ഞു. 

അരൂർ ചേർത്തല ദേശീയപാത ടാറിം​ഗ് വിവാദത്തിൽ എ എം ആരിഫ് എംപി പരാതി നൽകിയിരുന്നു. പരാതിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിൽ ഫണ്ടിൻറെ അപര്യാപ്തത കാരണം ടാറിന്റെ നിലവാരത്തിൽ കുറവ് വരുത്തിയെന്നാണ് പറഞ്ഞിട്ടുള്ളത്. തുടർന്ന് ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എഎം ആരിഫ് എംപി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് കത്ത് അയയ്ക്കുകയായിരുന്നു. ദേശീയപാത 66 ൽ അരൂർ മതൽ ചേർത്തല വരെ (23.6 KM)പുനർനിർമിച്ചതിൽ ക്രമക്കേട് ഉണ്ടെന്നാണ് ആരിഫ് ആരോപിക്കുന്നത്. ഇതിൽ വിജിലൻസ് അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നിയമനടപടിയെടുക്കണമെന്നും എംപി കത്തിൽ ആവശ്യപ്പെടുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!