Alappuzha Murders : രൺജീത് കൊലപാതകം; പ്രതികൾ ഉപയോഗിച്ച ഒരു വാഹനം കൂടി കണ്ടെടുത്തു

By Web TeamFirst Published Dec 29, 2021, 12:19 PM IST
Highlights

ഇന്നലെ അറസ്റ്റിലായ അനൂപ് അഷ്റഫ്, ജസീബ് എന്നിവർ ഉപയോഗിച്ച വാഹനമാണിത്. വലിയ ചുടുകാടിന് സമീപം നിന്നാണ് വാഹനം കണ്ടെത്തിയത്. 

ആലപ്പുഴ: ആലപ്പുഴയിലെ (Alappuzha)  ബിജെപി (BJP) നേതാവ് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്താൻ പ്രതികൾ ഉപയോഗിച്ച ഒരു ഇരുചക്രവാഹനം കൂടി അന്വേഷണ സംഘം കണ്ടെടുത്തു. ഇന്നലെ അറസ്റ്റിലായ അനൂപ് അഷ്റഫ്, ജസീബ് എന്നിവർ ഉപയോഗിച്ച വാഹനമാണിത്. വലിയ ചുടുകാടിന് സമീപം നിന്നാണ് വാഹനം കണ്ടെത്തിയത്. 

കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് അനൂപും ജസീബും എന്നാണ് പൊലീസ് പറയുന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 12 പേരിൽ,  രണ്ടുപേരാണ് ഇവർ. കൂടുതൽ പേർ  കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന.  പ്രതികളുടെ തിരിച്ചറിയൽ പരേഡ് അടക്കം നടക്കേണ്ടത് കൊണ്ട്,  കൂടുതൽ കാര്യങ്ങൾ അന്വേഷണസംഘം വെളിപ്പെടുത്തിയിട്ടില്ല. 

ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും രഞ്ജിത്തിന്റെ വീട് സന്ദർശിച്ച ബിജെപി ദേശീയ നിർവാഹക സമിതി അംഗം ഖുശ്ബു പറഞ്ഞു. 

Read Also: 'ആസൂത്രിതം, എല്ലാ പ്രതികളെയും ഉടൻ പിടികൂടണം', കൊല്ലപ്പെട്ട രൺജീത്തിന്റെ വീട് സന്ദർശിച്ച് ഖുശ്ബു

ആർഎസ്എസുകാരുടെ വിവരങ്ങൾ എസ്ഡിപിഐക്കാരന് ചോർത്തി നൽകി, പൊലീസുകാരന് സസ്പെൻഷൻ

ഇടുക്കി : ആർഎസ്എസ് (RSS) പ്രവർത്തകരുടെ വിവരങ്ങൾ എസ് ഡിപിഐക്കാരന് (SDPI) ചോർത്തി നൽകിയ പൊലീസുകാരന് (Kerala Police) സസ്പെൻഷൻ. കരിമണ്ണൂർ സ്റ്റേഷനിലെ സി പി ഒ അനസിനെയാണ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. കരുതൽ നടപടികളുടെ ഭാഗമായി പൊലീസ് ശേഖരിച്ച ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ ഇയാൾ എസ്ഡിപിഐ പ്രവർത്തകർക്ക്  ചോർത്തി നൽകുകയായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

മറ്റൊരു കേസിൽ അറസ്റ്റിലായ എസ് ഡി പിഐക്കാരനാണ് അനസ് പൊലീസ് ഡേറ്റാ ബേസിൽ നിന്നും വിവരം ചോർത്തി നൽകിയെന്ന് ആദ്യം വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ ഡിവൈഎസ്പി അന്വേഷണം നടത്തുകയും അനസ് കുറ്റക്കാരനെന്ന് കണ്ടെത്തുകയുമായിരുന്നു. ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവി അനസിനെ സസ്പെൻഡ് ചെയ്തത്. 
 

click me!