ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി തള്ളി സുപ്രീംകോടതി

Published : Nov 24, 2026, 09:23 AM IST
SUPREMECOURT

Synopsis

പൊലീസ് അകമ്പടിയോടെ തെളിവെടുപ്പിന് കൊണ്ടു പോകാൻ അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു ഹർജി. പിന്നെ എങ്ങനെ തെളിവെടുക്കുമെന്ന് സുപ്രീംകോടതി ചോദിച്ചു.

ദില്ലി. ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി സുപ്രീംകോടതി തള്ളി. പ്രതിയെ പൊലീസ് അകമ്പടിയോടെ തെളിവെടുപ്പിന് കൊണ്ടുപോകാൻ അനുമതി നൽകിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു ഹർജി. ഹർജിയിലെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി.പിന്നെ എങ്ങനെയാണ് തെളിവെടുപ്പ് നടത്തേണ്ടതെന്ന് കോടതി ചോദിച്ചു. പൊലീസ് ഉറപ്പുനൽകിയ സാഹചര്യത്തിൽ നിലവിലെ നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി. ഹർജിയെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തു. പ്രായപൂർത്തിയാകാത്ത പ്രതിക്കായി അഭിഭാഷകൻ ലക്ഷ്മീഷ് എസ്. കമ്മത്തും സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിങ് കോൺസൽ അൽജോ കെ. ജോസഫും ഹാജരായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയുടെ ശൈലിയിൽ ആർഎസ്പിക്ക് കടുത്ത അതൃപ്തി; കോൺഗ്രസിലെ ചർച്ചകളിൽ അനിശ്ചിതത്വം
ഇടുക്കിയിൽ ഭീതി പരത്തുന്ന ചക്കക്കൊമ്പനെ പൂട്ടാൻ കുങ്കികൾ ഇന്നിറങ്ങും, പ്രദേശത്ത് പട്രോളിംഗ് നടത്തും; മേഖലയിൽ വിനോദ സഞ്ചാരത്തിന് നിരോധനം, നിരോധനാജ്ഞ