
ആലത്തൂര്‍: എസ്എഫ്ഐയുടെ ക്രൂരതകൾക്ക് ഇരയായവർക്ക് വേണ്ടിയാണ് തന്റെ സ്ഥാനാർത്ഥിത്വം എന്ന് ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥി ഡോ. ടി എൻ സരസു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 2016ൽ വിക്ടോറിയ കോളേജിൽ എസ്എഫ്ഐ തന്നോട് ചെയ്തത് ക്രൂരത. ഇപ്പോൾ സിദ്ധാർത്ഥന്റെ മരണത്തിൽ കാണുന്നതും എസ്എഫ്ഐയുടെ ക്രൂരതയാണ്. സിദ്ധാർത്ഥന്‍റെ മരണം തെരഞ്ഞെടുപ്പിൽ ചർച്ചയാവും. തന്‍റെ കഴിവും അറിവും മണ്ഡലത്തിന് വേണ്ടി ഉപയോഗിക്കും. ആലത്തൂരിൽ തനിക്ക് വലിയ പിന്തുണ ലഭിക്കുമെന്നും ടി എൻ സരസു പറഞ്ഞു. 2016ല്‍ വിക്ടോറിയ കോളേജിൽ പ്രിൻസിപ്പൽ ആയിരുന്ന സരസുവിനെതിരെ എസ്എഫ്ഐ പ്രവർത്തകർ കുഴിമാടം തീർത്തിരുന്നു
വിക്ടോറിയ കോളേജിലെ സംഭവത്തിന് മുമ്പ് താൻ ഇടത് അനുഭാവി ആയിരുന്നുവെന്നും അവര്‍ പറഞ്ഞു. പ്രതിസന്ധികാലത്ത് കൂടെ നിന്നത് ബിജെപിയാണ്. രാജ്യം ഭരിക്കുക നരേന്ദ്രമോദിയാണ്. താൻ ജയിച്ചാൽ ജനങ്ങൾക്ക് വേണ്ടി നന്നായി പ്രവർത്തിക്കുമെന്നും ഡോ.ടി എൻ സരസു പറഞ്ഞു
വയനാട്ടില്‍ കെ സുരേന്ദ്രൻ, കൊല്ലത്ത് ജി കൃഷ്ണകുമാർ; ബിജെപിയുടെ 5-ാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്
മത്സരചിത്രം പൂര്‍ണം; ആറിടങ്ങളില്‍ ത്രികോണപ്പോര്, സംസ്ഥാനത്ത് പ്രചാരണ ചൂടേറി