കാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

Published : May 17, 2024, 03:04 PM IST
കാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

Synopsis

സംസ്ഥാനത്ത് ഇന്ന് മുതല്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്നും ഓറഞ്ച് അലര്‍ട്ടാണ്

തിരുവനന്തപുരം: കാലാവസ്ഥ മോശമായി തുടരുന്ന സാഹചര്യത്തില്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ മത്സ്യബന്ധനം പാടില്ലെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും പ്രത്യേക നിര്‍ദേശം.

വരും ദിവസങ്ങളിലും ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാലാണ് ഇനിയൊരു അറിയിപ്പ് വരെ മത്സ്യബന്ധനം പാടില്ലെന്ന് മുന്നറിയിപ്പ് നല്‍കുന്നത്. ഇത്  കർശനമായി പാലിക്കണാനും നിര്‍ദേശമുണ്ട്. 

സംസ്ഥാനത്ത് ഇന്ന് മുതല്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്നും ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചതാണ്.

ഈ ദിവസങ്ങളിലെല്ലാം തന്ന ഉച്ചയ്ക്ക് ശേഷമായിരിക്കും അധികവും മഴ ലഭിക്കുക. ശക്തമായ കാറ്റും മിന്നലും ഉണ്ടാകുമെന്നതിനാല്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്. കാറ്റുള്ളതിനാല്‍ മലയോരമേഖലയില്‍ ഉള്ളവര്‍ അതീവജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.

Also Read:- ബോട്ടിലുണ്ടായിരുന്നത് 12 സെന്റീമിറ്ററിൽ താഴെ വലിപ്പമുള്ള 800 കിലോ കിളിമീൻ; രണ്ടര ലക്ഷം രൂപ പിഴയീടാക്കി അധികൃതർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം