'ഇറാനെ കുടുക്കാൻ വ്യാജ ആക്രമണ പദ്ധതി, 9/11 മാതൃകയിൽ ഭീകരവാദ ആക്രമണ സാധ്യത'; ഇറാൻ സുരക്ഷ കൗൺസിൽ മേധാവി അലി ലറിജാനി

Published : Mar 15, 2026, 07:20 PM ISTUpdated : Mar 15, 2026, 07:21 PM IST
Ali larijani

Synopsis

ഇറാനെ കുടുക്കാൻ വ്യാജ ആക്രമണ പദ്ധതി ഒരുങ്ങുന്നു എന്ന് ഇറാൻ സുരക്ഷ കൗൺസിൽ മേധാവി അലി ലറിജാനി. 9/11 മാതൃകയിൽ ഭീകരവാദ ആക്രമണ പദ്ധതിയാണ് ഒരുങ്ങുന്നതെന്ന് വിശദീകരണം

ടെഹ്റാൻ: ഇറാനെ കുടുക്കാൻ വ്യാജ ആക്രമണ പദ്ധതി ഒരുങ്ങുന്നു എന്ന് ഇറാൻ സുരക്ഷ കൗൺസിൽ മേധാവി അലി ലറിജാനി. 9/11 മാതൃകയിൽ ഭീകരവാദ ആക്രമണ പദ്ധതിയാണ് ഒരുങ്ങുന്നതെന്നും വേൾഡ് ട്രെഡ് സെന്‍റ‍ര്‍ ആക്രമിച്ചത് പോലെ ആക്രമണ പദ്ധതിക്ക് പിന്നിൽ എപ്സ്റ്റീൻ ഫയൽസിൽ ഉൾപ്പെട്ട അതേ ആളുകൾളാണെന്നും അമേരിക്കൻ ജനതയോട് അല്ല തങ്ങളുടെ യുദ്ധമെന്നും ഇറാൻ വ്യക്തമാക്കി. എന്നാൽ ഇറാനിലെ പ്രധാന നഗരങ്ങളിൽ കഴിഞ്ഞ രാത്രിയും അമേരിക്കയും ഇസ്രയേലും ആക്രമണം നടത്തിയിരുന്നു. ഇസ്ഫഹാൻ പ്രവിശ്യയിൽ വിവിധയിടങ്ങളിലുണ്ടായ മിസൈൽ ആക്രമണത്തിൽ പതിനഞ്ച് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇസ്രയേൽ സൈനിക നടപടിയിൽ ലെബനനിൽ മരണം 826 ആയി. അതിനിടെ, അയൽ രാജ്യങ്ങളോട് അമേരിക്കൻ സൈനിക താവളങ്ങൾ അടച്ചുപൂട്ടാൻ ഇറാൻ വീണ്ടും ആവശ്യപ്പെട്ടു. മേഖലയിൽ അമേരിക്കൻ സാന്നിധ്യമുണ്ടാകരുതെന്നും സമാധാനം ഉറപ്പാക്കാൻ അതാണ് മാർ​ഗമെന്നും ​ഗൾഫ് രാജ്യങ്ങളോട് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.

കൂടാതെ, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായി. റഡാർ സംവിധാനം ആക്രമിക്കപ്പെടുകയായിരുന്നു. ഡ്രോണുകൾ അയച്ചാണ് ആക്രമണം ഉണ്ടായത്. എന്നാൽ ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. സൗദി അൽ ഖർജിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. മുന്നറിയിപ്പ് ലഭിച്ചാൽ പുറത്ത് ഇറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. യുഎഇ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ ഒരാൾക്ക് പരിക്കേറ്റു. ജോർദാൻ സ്വദേശിക്കാണ് പരിക്കേറ്റത്. ഇവിടെയുണ്ടായ ഡ്രോൺ ആക്രമണം തടഞ്ഞു. അതേസമയം, ഇറാഖിൽ നിന്ന് ഉടൻ പുറത്തുകടക്കാൻ അമേരിക്കൻ പൗരർക്ക് നിർദ്ദേശം നൽകി. ഹോർമൂസ് കടലിടുക്ക് തുറക്കാൻ മറ്റ് രാജ്യങ്ങൾ കൂടി ഇടപെടണമെന്ന് വീണ്ടും ട്രംപ് ആവശ്യപ്പെട്ടു. അതേസമയം, ഇറാനു മേലുള്ള യുദ്ധം നീളുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇസ്രയേൽ സൈന്യം. ഏപ്രിൽ വരെ ആക്രമണ പദ്ധതി ഉണ്ടെന്ന് സൈനിക മേധാവി പ്രതികരിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

`മരിച്ചാലും കോൺ​ഗ്രസ് വിടില്ല', പറഞ്ഞതിന്റെ രണ്ടാം നാൾ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപനം; ബാബു ദിവാകരൻ കുന്നത്തുനാട്ടിൽ മത്സരിക്കും
യുഡിഎഫ് സർക്കാർ അധികാരത്തിലേറും, 26 ദിവസത്തിൽ കേരളത്തിലെ ഇടത് ദുർഭരണം അവസാനിക്കും; 2 ദിവസത്തിൽ സ്ഥാനാർഥി പ്രഖ്യാപനമെന്നും കെസി വേണുഗോപാൽ