'എസ്ഐ ഉൾപ്പെടെ സംഭവത്തിൽ നേരിട്ട് പങ്കെടുത്ത എല്ലാവരും കോടതിയിലെത്തണം'; ആലത്തൂർ കേസിൽ നിർദ്ദേശം

Published : Jan 09, 2024, 05:04 PM IST
'എസ്ഐ ഉൾപ്പെടെ സംഭവത്തിൽ നേരിട്ട് പങ്കെടുത്ത എല്ലാവരും കോടതിയിലെത്തണം'; ആലത്തൂർ കേസിൽ നിർദ്ദേശം

Synopsis

ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിർദേശം. സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പൊലീസുകാരുടെയും വിവരങ്ങളും ഹാജരാക്കണം.

പാലക്കാട് : ആലത്തൂരിൽ അഭിഭാഷകനോട് പൊലീസ് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കോടതിയിടപെടൽ. എസ്ഐ ഉൾപ്പെടെ സംഭവത്തിൽ നേരിട്ട് പങ്കെടുത്ത ഉദ്യോ​ഗസ്ഥർ ഈ മാസം 12 ന് കോടതിയിൽ ഹാജരാകാൻ നിർദേശം. ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിർദേശം. സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പൊലീസുകാരുടെയും വിവരങ്ങളും ഹാജരാക്കണം. സംഭവം നടന്ന ജനുവരി 4,5 തീയതികളിലെ ഉദ്യോ​ഗസ്ഥരുടെ വിവരങ്ങളും ഹാജരാക്കണം. അഭിഭാഷകൻ അക്വിബ് സുഹൈൽ സമർപ്പിച്ച കോടതിയലക്ഷ്യ നിയമ ഹർജിയുടെ പശ്ചാത്തലത്തിലാണ് നിർദേശം. ഡിജിപിയുടെ നിർദേശ പ്രകാരം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അഭിഭാഷകന്റെ മൊഴി രേഖപ്പെടുത്തിൽ.   

അപകടത്തെ തുടർന്ന് പൊലീസ് പിടികൂടിയ വാഹനം വിട്ടുകിട്ടാൻ കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയ അഭിഭാഷകൻ അക്വിബ് സുഹൈലിനോടാണ് എസ്.ഐ റിനീഷുമായി തട്ടിക്കയറിയത്. ഉത്തരവ് പരിശോധിക്കണമെന്ന് പറഞ്ഞപ്പോൾ വക്കീൽ കയർക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം. എന്നാൽ വണ്ടി വിട്ടു തരാതിരിക്കാനായി പൊലീസ് ശ്രമിച്ചപ്പോൾ അത് പറ്റില്ലെന്ന് പറയുകയായിരുന്നുവെന്നാണ് അഭിഭാഷകന്റെ വാദം.അതേ സമയം കൃത്യനിർവഹണം തടസപ്പെടുത്തി, അസഭ്യം പറഞ്ഞു എന്ന പേരിൽ  ആലത്തൂർ, ചിറ്റൂർ എന്നീരണ്ടു പൊലീസ് സ്റ്റേഷനുകളിലായാണ് കേസുകളെടുത്തത്.

കര്‍ഷകപെന്‍ഷന്‍ മുടങ്ങിയിട്ട് 6 മാസം, കര്‍ഷകരെ കരിച്ചുകളയുന്ന സൂര്യനാണ് മുഖ്യമന്ത്രിയെന്ന് കെ.സുധാകരന്‍ എംപി 

 

 

 

 

 

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി