കോഴിക്കോട് ബിവറേജസ് വിൽപന കേന്ദ്രത്തിൽ നിന്ന് ജീവനക്കാരൻ മദ്യം കടത്തിയതായി പരാതി

By Web TeamFirst Published Jun 12, 2020, 11:19 AM IST
Highlights

തണ്ണീർ പന്തലിലെ ബെവ്കോ ഔട്ട് ലെറ്റിലാണ് സംഭവം. ഇവിടുത്തെ ജീവനക്കാരനായ മോഹനചന്ദ്രനെതിയാരാണ് അന്വേഷണം നടക്കുന്നത്. മൂന്ന് ലക്ഷത്തിലേറെ വില വരുന്ന മദ്യത്തിൻ്റെ ബില്ല് ഈയിടെയായി ഒന്നിച്ചടിക്കാൻ ശ്രമിച്ചപ്പോഴാണ് സംശയം തോന്നിയത്

കോഴിക്കോട്: കോഴിക്കോട് ബിവറേജസ് വിൽപന കേന്ദ്രത്തിൽ നിന്ന് ജീവനക്കാരൻ മദ്യം കടത്തിയതായി പരാതി. ലോക്ഡൗൺ സമയത്താണ് സംഭവം. മൂന്ന് ലക്ഷത്തിലേറെ രൂപയുടെ മദ്യം കടത്തിയെന്ന മറ്റ് ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബെവ്കോ റീജിയണൽ മാനേജരുടെ നേതൃത്വത്തിൽ ഔട്ട്ലെറ്റിൽ പരിശോധന നടത്തുകയാണ് ഇപ്പോൾ. 

തണ്ണീർ പന്തലിലെ ബെവ്കോ ഔട്ട് ലെറ്റിലാണ് സംഭവം. ഇവിടുത്തെ ജീവനക്കാരനായ മോഹനചന്ദ്രനെതിയാരാണ് അന്വേഷണം നടക്കുന്നത്. എക്സൈസ് ഉദ്യോഗസ്ഥർക്ക് കൊടുക്കാൻ എടുത്തെന്ന് മോഹനചന്ദ്രൻ പറഞ്ഞതായി പരാതി നൽകിയ ജീവനക്കാർ പറയുന്നു. 23 ഇനങ്ങളിലുള്ള മൂന്ന് ലക്ഷത്തിലേറെ വില വരുന്ന മദ്യത്തിൻ്റെ ബില്ല് ഈയിടെയായി ഒന്നിച്ചടിക്കാൻ ശ്രമിച്ചപ്പോഴാണ് സംശയം തോന്നിയത്. ബേബി മെമ്മോറിയൽ ആശുപത്രിയ്ക്കടുത്ത് പ്രവർത്തിച്ച ഔട്ട്ലെറ്റ് ലോക്ഡൗണിന് ശേഷമാണ് തണ്ണീർപ്പന്തലിലേക്ക് മാറ്റിയത്. 

click me!