
തിരുവനന്തപുരം: ഇടതുപക്ഷ സ്ഥാനാർത്ഥികളായ പി ജയരാജനും പി വി അൻവറിനുമെതിരായ ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഇടതുപക്ഷ നേതാവ് ആനത്തലവട്ടം ആനന്ദൻ.
ആരോപണവിധേയരായ പി വി അൻവറിന്‍റെയും പി ജയരാജന്‍റെയും സ്ഥാനാർത്ഥിത്വം ഇടതുപക്ഷത്തിന് തിരിച്ചടിയാകുമോ എന്ന ന്യൂസ് അവർ ചർച്ചയിലാണ് ആനത്തലവട്ടം ആനന്ദൻ ഇടതുപക്ഷത്തിന്‍റെ നിലപാട് വ്യക്തമാക്കിയത്. വ്യക്തികളല്ല ആവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനവും അതിന്‍റെ ആശയങ്ങളുമാണ് ജനങ്ങളുടെ വോട്ടിനെ സ്വാധീനിക്കുകയെന്നും ന്യൂസ് അവറിൽ ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.
സ്ഥാനാർത്ഥികൾക്കെതരായ ആരോപണങ്ങൾ ചെറിയൊരു വിഭാഗത്തെ സ്വാധിനിച്ചേക്കാം. എന്നാൽ അവർ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്കാണ് ഭൂരിപക്ഷവും വോട്ട് നൽകുകയെന്നും ആനത്തലവട്ടം ആനന്ദൻ അഭിപ്രായപ്പെട്ടു.
20 മാസം ജയിലിൽ കിടന്നതിനുശേഷമാണ് പി ജയരാജൻ കൂത്തുപറമ്പിൽ വിജയിച്ചത്. ആര് ജയിക്കണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ജനങ്ങളുടെ ഇഷ്ടമനുസരിച്ച് കോൺഗ്രസിനേയും ബിജെപിയെയും തോൽപ്പിക്കാനാണ് ശക്തരായ സ്ഥാനാർത്ഥികളെ തീരുമാനിച്ചതെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam