കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യാജ വോട്ട് ചേർത്തെന്ന പരാതി; ബിഎൽഒയ്ക്ക് നോട്ടീസ് അയച്ച് കോടതി, ജനുവരി 20ന് ഹാജരാകണം

Published : Dec 22, 2025, 05:10 PM IST
suresh gopi mp

Synopsis

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയും സഹോദരൻ സുഭാഷ് ഗോപിയും കുടുംബാംഗങ്ങളും തൃശൂർ നിയോജകമണ്ഡലത്തിലെ മുക്കാട്ടുകര ബൂത്തിൽ വോട്ട് ചേർത്തത് നിയമവിരുദ്ധവും ക്രിമിനൽ ഗൂഢാലോചനയുമാണെന്ന് കാണിച്ചാണ് പ്രതാപൻ പരാതി നൽകിയത്.

തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യാജ വോട്ട് ചേർത്തെന്ന പരാതിയിൽ ബിഎൽഒയ്ക്ക് നോട്ടീസ് അയച്ച് കോടതി. കോൺ​ഗ്രസ് നേതാവ് ടിഎൻ പ്രതാപൻ നൽകിയ ഹർജിയിൽ തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. സുരേഷ് ഗോപിയും സഹോദരനും ബിഎൽഒയുമായി ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് ആക്ഷേപം. ബിഎൽഒ ജനുവരി 20ന് നേരിട്ട് ഹാജരാകണമെന്ന് കോടതി പറഞ്ഞു. 

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയും സഹോദരൻ സുഭാഷ് ഗോപിയും കുടുംബാംഗങ്ങളും തൃശൂർ നിയോജകമണ്ഡലത്തിലെ മുക്കാട്ടുകര ബൂത്തിൽ വോട്ട് ചേർത്തത് നിയമവിരുദ്ധവും ക്രിമിനൽ ഗൂഢാലോചനയുമാണെന്ന് കാണിച്ചാണ് പ്രതാപൻ പരാതി നൽകിയത്. ഗൂഢാലോചന നടത്തി വ്യാജമായി ചമച്ച രേഖകളുടെ അടിസ്ഥാനത്തിൽ വോട്ടുകൾ ചേർത്തതെന്നാണ് പരാതി. ഇപ്പോൾ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ പൊതുസേവകനല്ലാത്തതിനാൽ നിയമപ്രകാരമുള്ള നോട്ടീസിന് അർഹനല്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. തുടർന്ന് കോടതി അന്നത്തെ ബൂത്ത് ലെവൽ ഓഫീസർക്കു നോട്ടീസ് അയക്കാൻ ഉത്തരവിടുകയായിരുന്നു. ബിഎൽഒ ജനുവരി 20ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് നോട്ടീസിൽ പറയുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; പ്രതിഷേധിച്ച് ബന്ധുക്കൾ, പരാതി നൽകി
തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം