നവകേരള സദസിന് പണം അനുവദിക്കല്‍; സര്‍ക്കാര്‍ ഉത്തരവിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

Published : Dec 07, 2023, 07:51 AM IST
നവകേരള സദസിന് പണം അനുവദിക്കല്‍; സര്‍ക്കാര്‍ ഉത്തരവിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

Synopsis

പണം അനുവദിക്കണമെന്ന് പറയാൻ സർക്കാറിന് അധികാരമില്ലെന്നും ഉത്തരവ് പ‌ഞ്ചായത്ത് രാജ് ആക്ടിന് വിരുദ്ധമാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം

കൊച്ചി: നവകേരള സദസ്സിനായി പണം അനുവദിക്കാൻ പഞ്ചായത്ത് സെക്രട്ടറിമാരോട് അഭ്യർത്ഥിച്ച് സർക്കാർ ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മലപ്പുറം പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ ഇസ്മായിൽ, കോഴിക്കോട് പെരുവയൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി കെ ഷറഫുദ്ദീൻ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുറഹ്മാൻ കാരാട്ട് എന്നിവരാണ് കോടതിയെ സമീപിച്ചത്.

കേസിൽ ഉൾപ്പെട്ട പഞ്ചായത്തിന്‍റെ സെക്രട്ടറിമാർക്ക് പ്രത്യേക ദൂതൻ മുഖാന്തിരം നോട്ടീസ് നൽകാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നവകേരള സദസ്സിനായി പണം നൽകുന്നതിൽ നിന്ന് ഹർജിക്കാരായ സെക്രട്ടറിമാരെ താൽക്കാലികമായി വിലക്കിയിട്ടുണ്ട്. പണം അനുവദിക്കണമെന്ന് പറയാൻ സർക്കാറിന് അധികാരമില്ലെന്നും ഉത്തരവ് പ‌ഞ്ചായത്ത് രാജ് ആക്ടിന് വിരുദ്ധമാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. നേരത്തെ മുനിസിപ്പൽ കൗൺസിലിന്‍റെ തീരുമാനമില്ലാതെ പണം അനുവദിക്കാനുള്ള സെക്രട്ടറിമാരുടെ നടപടിയും ഹൈക്കോടതി തടഞ്ഞിരുന്നു.

 

PREV
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത