
കോഴിക്കോട്: ഇസ്രയേൽ പലസ്തീനിൽ നടത്തുന്ന ക്രൂരതയാണ് ഇപ്പോഴത്തെ സംഭവങ്ങളിലേക്ക് നയിച്ചതെന്ന് ഇ ടി മുഹമ്മദ് ബഷീർ എംപി. പലസ്തിൻ ജനതയുടെ കൂടെയാണ് മുസ്ലിം ലീഗെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ലീഗ് ദേശീയ കമ്മറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുസ്ലിംലീഗ് നേതാക്കളായ സാദിഖലി തങ്ങൾ, കുഞ്ഞാലികുട്ടി, ഖാദർ മൊയ്‌തീൻ, ഇടി മുഹമ്മദ് ബഷീർ എംപി എന്നിവർ.
2024ലെ ലോക്സഭ ഒരുക്കങ്ങൾ പൂർത്തിയായതായി സാദിഖലി തങ്ങൾ പറഞ്ഞു. വയനാട് രാഹുൽ ഗാന്ധി മത്സരിക്കണോ എന്ന് കോൺഗ്രസ് ആണ് തീരുമാനിക്കേണ്ടത്. രാഹുൽ മത്സരിച്ചാൽ സന്തോഷമാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു. നവംബർ 16ന് നടക്കാനിരുന്ന ഡൽഹിയിലെ സമ്മേളനം അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കാരണം നീട്ടിവെച്ചു. ഡിസംബറിലേക്കാണ് മാറ്റിയതെന്ന് ഖാദർ മൊയ്‌തീൻ പറഞ്ഞു. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഡൽഹി ഓഫീസ് ഉദ്ഘാടനമെന്ന് കുഞ്ഞാലിക്കുട്ടിയും അറിയിച്ചു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam