
ദില്ലി: കേരളത്തിലെ മാവോയിസ്റ്റ് വെടിവെയ്പിനെ വിമർശിച്ച് അൽഫോൺസ് കണ്ണന്താനം എംപി. പൊലീസല്ല നീതി നടപ്പാക്കേണ്ടതെന്ന് കണ്ണന്താനം പ്രതികരിച്ചു. മാവോയിസ്റ്റ് വിഷയങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എല്ലാ രാഷ്ട്രീയകക്ഷികളും ഒന്നിച്ച് ചർച്ച ചെയ്യണമെന്നും കണ്ണന്താനം പറഞ്ഞു.
കേരളത്തിലെ ബിജെപിയിൽ ഗ്രൂപ്പിസം ഉണ്ട്. അത് പരിഹരിക്കാൻ കഴിയുന്ന ആൾ വേണം അധ്യക്ഷനാകാനെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു. പൊതു സമ്മതനും ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള ആളുകളെയും വേണം അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാനെന്നും താൻ അധ്യക്ഷനാകാനില്ലെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam