
കൊച്ചി: ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവിനും മകനും ചികിത്സക്ക് പണം കണ്ടെത്താൻ ബിരിയാണി ചലഞ്ച് നടത്താൻ നേതൃത്വം നൽകിയയാൾ പരിപാടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു. ആലുവ മുപ്പത്തടം എരമത്ത് പടുവത്തിൽ വീട്ടിൽ അഷറഫ് (56) ആണ് മരിച്ചത്.
അഷറഫിന്റെ ബന്ധുവായ ഏലൂക്കര സ്വദേശി ഷമീറിനും ഒമ്പത് വയസുള്ള മകനും ഒരു മാസം മുമ്പ് ബൈക്കിൽ സഞ്ചരിക്കവേ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരുടെ ചികിത്സയ്ക്കായി പണം കണ്ടെത്താനാണ് ബിരിയാണി ചലഞ്ച് ഒരുക്കിയത്. മൂവായിരം ബിരിയാണി നൂറ് രൂപക്ക് വിറ്റ് ധനസമാഹരണം നടത്താൻ തീരുമാനിച്ചപ്പോൾ അഷറഫ് സൗജന്യമായി പാചകം ചെയ്ത് നൽകാമെന്ന് പറയുകയായിരുന്നു. പാചകം പൂർത്തിയാക്കി ഭക്ഷണം കവറുകളിലാക്കുന്നതിനിടെ അഷറഫ് കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also: അങ്കമാലിയിലെ കുഞ്ഞിന്റെ നിലയിൽ പുരോഗതിയില്ല; ചികിത്സാച്ചെലവ് ഏറ്റെടുത്ത് ശിശുക്ഷേമസമിതി...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam