ആലുവ പീഡനം: പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് മന്ത്രി, 'എല്ലാ സഹായവും ഉറപ്പ് നല്‍കി'

Published : Sep 10, 2023, 04:00 PM IST
ആലുവ പീഡനം: പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് മന്ത്രി, 'എല്ലാ സഹായവും ഉറപ്പ് നല്‍കി'

Synopsis

കേസിലെ പ്രതിയായ ക്രിസ്റ്റല്‍ രാജിന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് ശ്രമിക്കും. പഴുതടച്ച കുറ്റപത്രം തയ്യാറാക്കി എത്രയും പെട്ടെന്ന് വിചാരണ സാധ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. 

ആലുവ: ആലുവയില്‍ അതിക്രമത്തിനിരയായ എട്ടു വയസുകാരിയുടെ മാതാപിതാക്കളെ മെഡിക്കല്‍ കോളേജിലെത്തി സന്ദര്‍ശിച്ച് മന്ത്രി പി രാജീവ്. എല്ലാ സഹായവും സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് ഉറപ്പ് നല്‍കിയെന്ന് മന്ത്രി അറിയിച്ചു. കുട്ടിക്കായി മെച്ചപ്പെട്ട സൗകര്യം ഉറപ്പ് വരുത്തുന്നതിനാവശ്യമായ കാര്യങ്ങള്‍ ശിശുക്ഷേമ സമിതിയുമായി ആലോചിച്ചതിന് ശേഷം നടപ്പിലാക്കും. പെണ്‍കുട്ടിക്ക് അടിയന്തിര സഹായമായി ഒരു ലക്ഷം രൂപ ശിശുവികസന വകുപ്പ് ആശ്വാസനിധിയില്‍ നിന്ന് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി രാജീവ് പറഞ്ഞു.

പി രാജീവിന്റെ കുറിപ്പ്: ''ആലുവയില്‍ അതിക്രമത്തിനിരയായ 8 വയസുകാരിയുടെ മാതാപിതാക്കളെ മെഡിക്കല്‍ കോളേജിലെത്തി കണ്ടു. എല്ലാ സഹായവും സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്ന് ഉറപ്പ് നല്‍കി. പെണ്‍കുട്ടി ആരോഗ്യം അതിവേഗം വീണ്ടെടുക്കുകയാണ്. കുട്ടിക്കായി മെച്ചപ്പെട്ട സൗകര്യം ഉറപ്പ് വരുത്തുന്നതിനാവശ്യമായ കാര്യങ്ങള്‍ ശിശുക്ഷേമ സമിതിയുമായി ആലോചിച്ചതിന് ശേഷം നടപ്പിലാക്കും. വിചാരണ കഴിയുന്നതുവരെ പെണ്‍കുട്ടിയുടെ വീട്ടുകാരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിത്താമസിക്കുന്നത് സംബന്ധിച്ച് കലക്ടറുമായി ചര്‍ച്ച നടത്തി. പെണ്‍കുട്ടിക്ക് അടിയന്തിര സഹായമായി ഒരു ലക്ഷം രൂപ ശിശുവികസന വകുപ്പ് ആശ്വാസനിധിയില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് ശ്രമിക്കും. പഴുതടച്ച കുറ്റപത്രം തയ്യാറാക്കി എത്രയും പെട്ടെന്ന് വിചാരണ സാധ്യമാക്കും.''

അതേസമയം, കുട്ടികള്‍ക്കെതിരായ അതിക്രമം വര്‍ധിക്കുമ്പോള്‍ ആഭ്യന്തരവകുപ്പ് നാഥനില്ല കളരി പോലെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആലുവയില്‍ എട്ടു വയസുകാരി പീഡനത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതാണ്. കാട്ടാക്കടയില്‍ കുട്ടിക്കെതിരെ സംഭവിച്ചതും ജനങ്ങളെ  ആശങ്കയിലാക്കി. സംസ്ഥാനത്ത് പൊലീസ് പെട്രോളിങ് ശക്തിപ്പെടുത്തണം. ക്രിമിനല്‍ സ്വഭാവമുള്ളവരെ കണ്ടെത്തണം. ആലുവയിലെ കുട്ടിയുടെ കുടുംബത്തിന് താമസിക്കാന്‍ മറ്റൊരു സ്ഥലം കണ്ടെത്തണം. ഇക്കാര്യം എസ്പിയോട് സംസാരിക്കും. കുട്ടിയുടെ മാതാപിതാക്കളെ കണ്ടു, കുട്ടിയെ കണ്ടില്ല. ഇതര സംസ്ഥാന തൊഴിലാളികളെ കുറ്റം പറയാന്‍ കഴിയില്ല. അവര്‍ നമുക്ക് വേണ്ടി ജോലി ചെയ്യാന്‍ വന്നവരാണ്. കുട്ടികളുടെ സുരക്ഷയെ കുറിച്ച് ഡിജിപിയോട് സംസാരിക്കും. മുഖ്യമന്ത്രിയോട് സംസാരിച്ചിട്ട് കാര്യമില്ലെന്നും അതുകൊണ്ടാണ് ഡിജിപിയോട് സംസാരിക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

  ടേക്ക്ഓഫിന് പിന്നാലെ കോക്ക്പിറ്റിൽ അതിക്രമിച്ച് കയറാൻ ശ്രമം, എക്സിറ്റ് വാതിൽ തുറന്നു, ഭയപ്പെടുത്തി യാത്രക്കാരൻ 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിയമസഭാ തെരഞ്ഞെടുപ്പ്: എംപിമാർ മത്സരിക്കേണ്ടെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം; ഹൈക്കമാൻഡ് തീരുമാനം അന്തിമം
കേരളത്തിനായി ഇന്ന് നരേന്ദ്ര മോദിയുടെ വമ്പൻ പ്രഖ്യാപനമുണ്ടാകുമോ, ആകാംക്ഷയോടെ കാത്തിരിപ്പ്