ആലുവയിലെ 5 വയസ്സുകാരിയുടെ കൊലപാതകം: വിചാരണ16ന് തുടങ്ങും, 10 വകുപ്പുകളും നിലനിൽക്കുമെന്ന് പ്രോസിക്യൂഷന്‍

Published : Sep 12, 2023, 01:17 PM ISTUpdated : Sep 12, 2023, 01:29 PM IST
ആലുവയിലെ 5 വയസ്സുകാരിയുടെ കൊലപാതകം: വിചാരണ16ന് തുടങ്ങും, 10 വകുപ്പുകളും നിലനിൽക്കുമെന്ന് പ്രോസിക്യൂഷന്‍

Synopsis

വിചാരണയിൽ പ്രതിക്കും സാക്ഷികൾക്കുമായി പരിഭാഷ സഹായം നൽകാനും തീരുമാനം

എറണാകുളം:ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ കൊലപാതക കേസിൽ വിചാരണ നടപടികൾ ഈ മാസം 16 ആം തിയതി തുടങ്ങും. ഇന്ന് കേസ് പരിഗണിച്ച എറണാകുളം പോക്സോ കോടതി പ്രതി അഫ്സക് ആലത്തിനെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽകുമോ എന്നതിൽ പ്രാഥമിക വാദം കേട്ടു. തട്ടി കൊണ്ട് പോകൽ, തെളിവ് നശിപ്പിക്കാൻ ശ്രമിക്കൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കില്ലെന്നു പ്രതിഭാഗം വാദിച്ചു.

പ്രതിക്കെതിരെ ചുമത്തിയ പത്തു വകുപ്പുകളും നിലനിൽക്കുമെന്ന് പ്രോസീക്യൂഷൻ  വാദം അറിയിച്ചു. കേസ് പരിഗണിക്കുന്ന 16 തിയതി കുറ്റപത്രം പ്രതിയെ വായിച്ചു കേൾപ്പിച്ചു വിചാരണ നടപടികൾ തുടങ്ങും. വിചാരണയിൽ പ്രതിക്കും സാക്ഷികൾക്കുമായി പരിഭാഷ സഹായം നൽകാനും തീരുമാനം ആയിട്ടുണ്ട്.

പൊലീസ് ഗൂഢസംഘത്തിന്റെ പിടിയിലെന്ന് പ്രതിപക്ഷം; മനോനിലയുടെ പ്രശ്നമെന്ന് മുഖ്യമന്ത്രി, തിരിച്ചടിച്ച് വിഡി സതീശൻ 

'രാത്രി വീടിന്റെ ജനൽപാളികൾ തുറന്ന് കൈയിട്ട് മേശപ്പുറത്തെ ഫോണുകൾ എടുത്തു', ആലുവ കേസ് പ്രതിക്കെതിരെ കൂടുതൽ പരാതി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ
ഒടുവിൽ കൊച്ചിക്കാർ കാത്തിരുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു; പണ്ഡിറ്റ് കറുപ്പൻ റോഡിൽ പുതിയ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ ഉയരും