
വയനാട്: അമരക്കുനിയിൽ നാടിനെ വിറപ്പിച്ച കടുവയെ ഇതുവരെ പിടികൂടാനായില്ല. ഇന്നലെ രാത്രി മുഴുവൻ നടത്തിയ തെരച്ചിലും വിഫലമായി. അതിനിടെ കടുവ വീണ്ടും ഒരു ആടിനെ കൂടി കൊന്നു. നിലവിൽ കടുവ കൊന്ന ആടുകളുടെ എണ്ണം 5 ആയി. ഇന്നലെ തൂപ്രയിൽ ചന്ദ്രന്റെ ആടിനെയാണ് പിടിച്ചത്. രാത്രിയുടനീളം കടുവയ്ക്ക് പിറകെ RRT യും വെറ്ററിനറി ടീമും തെരച്ചിൽ നടത്തിയിരുന്നു.
ആടിനെ കൊന്നത് പിന്നാലെ 2 തവണ കൂടി കടുവ വന്നു എന്ന് ആടിന്റെ ഉടമ ചന്ദ്രൻ പറഞ്ഞു. പുലർച്ചെ 4 മണിക്കാണ് വീണ്ടും കടുവ വന്നത്. ആടിനെ വലിക്കാൻ നോക്കിയെങ്കിലും ജഡം കെട്ടി ഇട്ടതിനാൽ കടുവയ്ക്ക് കൊണ്ടുപോകാൻ കഴിഞ്ഞില്ലെന്നും ചന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മടങ്ങിയ കടുവ 10 മിനിറ്റിന് ശേഷം വീണ്ടും വന്നു. മയക്കുവെടിക്ക് ഒരുങ്ങുമ്പോൾ കടുവ മടങ്ങി എന്നും ചന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
നെയ്യാറ്റിൻകര ഗോപന്റെ മരണം: കളക്ടറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപ്പിക്കാൻ കുടുംബം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam