അമേരിക്കയുമായുള്ള സംഘർഷങ്ങൾക്കിടെ, റഷ്യയുമായി കൈകോർത്ത് ഇറാൻ ഇന്ത്യൻ മഹാസമുദ്രത്തിലും ഒമാൻ കടലിലും സംയുക്ത നാവികാഭ്യാസം നടത്തുന്നു. ഇതിനൊപ്പം റഷ്യയിൽ നിന്ന് വൻതോതിൽ പ്രകൃതിവാതകം വാങ്ങാനും ഇറാൻ തീരുമാനിച്ചിട്ടുണ്ട്
- Home
- News
- Kerala News
- Malayalam news live: സർവ്വം റഷ്യ മയം! ഇറാൻ ഉറപ്പിച്ച് തന്നെ? റഷ്യയുമായി കൈകോർത്ത് ഇന്ത്യൻ മഹാസമുദ്രത്തിലടക്കം നാവികാഭ്യാസം, വൻതോതിൽ റഷ്യൻ പ്രകൃതിവാതകം വാങ്ങാനും തീരുമാനം
Malayalam news live: സർവ്വം റഷ്യ മയം! ഇറാൻ ഉറപ്പിച്ച് തന്നെ? റഷ്യയുമായി കൈകോർത്ത് ഇന്ത്യൻ മഹാസമുദ്രത്തിലടക്കം നാവികാഭ്യാസം, വൻതോതിൽ റഷ്യൻ പ്രകൃതിവാതകം വാങ്ങാനും തീരുമാനം

പാളയം ജയലക്ഷ്മി സിൽക്സിലെ തീപിടിത്തത്തിൽ ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ആദ്യം തീ എവിടെയാണ് പടർന്നതെന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഈ റിപ്പോർട്ട് പ്രകാരം ആയിരിക്കും തുടർ പരിശോധനയും അന്വേഷണവും നടക്കുക. ഇന്നലെ വൈകുന്നേരം അഞ്ചേ മുക്കാലോടെയാണ് വസ്ത്രാലയത്തിൽ തീ പടർന്നത്. തീ പിടിത്തതിൽ കോടികളുടെ നഷ്ടം ഉണ്ടായെന്നാണ് കരുതുന്നത്. വിഷു- റംസാൻ പെരുന്നാൾ വിപണി ലക്ഷ്യമാക്കി ഒരുക്കിയ സ്റ്റോക്ക് അടക്കം കത്തി നശിച്ചു.
Malayalam news live സർവ്വം റഷ്യ മയം! ഇറാൻ ഉറപ്പിച്ച് തന്നെ? റഷ്യയുമായി കൈകോർത്ത് ഇന്ത്യൻ മഹാസമുദ്രത്തിലടക്കം നാവികാഭ്യാസം, വൻതോതിൽ റഷ്യൻ പ്രകൃതിവാതകം വാങ്ങാനും തീരുമാനം
Malayalam news live ആമസോണിൽ ഓർഡർ ചെയ്ത യുവാവ് പാഴ്സൽ തുറന്നപ്പോൾ ഞെട്ടി, 55000 രൂപയുടെ ലാപ്ടോപ്പിന് പകരം കല്ലും തുണിയും! പരാതി പരിശോധിക്കാമെന്ന് കമ്പനി
കോട്ടയം സ്വദേശിയായ ഡോൺ ടോം ആമസോണിൽ നിന്ന് 55000 രൂപയുടെ ലാപ്ടോപ്പ് ഓർഡർ ചെയ്തു. എന്നാൽ, പാഴ്സൽ തുറന്നപ്പോൾ ലാപ്ടോപ്പിന് പകരം കല്ലും തുണിയുമാണ് ലഭിച്ചത്. സംഭവത്തിൽ യുവാവ് ആമസോണിനും പോലീസിനും പരാതി നൽകിയിട്ടുണ്ട്
Malayalam news live 'മകനേ തിരിച്ച് വരല്ലേ'! 'ഇരുണ്ട കാലം' ക്യാമ്പയിന് തുടക്കം കുറിച്ച് സിപിഎം; യുഡിഎഫ് ഭരണകാലത്തെ അഴിമതികൾ തുറന്നുകാട്ടാൻ പുതിയ വെബ്സൈറ്റ്
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, മുൻ യുഡിഎഫ് സർക്കാരിന്റെ അഴിമതികളും ഭരണപരാജയങ്ങളും തുറന്നുകാട്ടാൻ സിപിഎം 'ഇരുണ്ട കാലം' എന്ന പേരിൽ വെബ്സൈറ്റ് ആരംഭിച്ചു. 'മകനേ തിരിച്ച് വരല്ലേ' എന്ന സോഷ്യൽ മീഡിയ ക്യാമ്പയിനും ഇതോടൊപ്പം പാർട്ടി നടത്തുന്നുണ്ട്
Malayalam news live 24 മണിക്കൂറിനുള്ളിൽ പിണറായി സർക്കാർ സുപ്രീം കോടതിയിൽ! നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ സമർപ്പിച്ചു
നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ 24 മണിക്കൂറിനുള്ളിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. സർക്കാരിന്റെ നയപരമായ തീരുമാനമാണ് സർവേയെന്നും ഹൈക്കോടതി വിധിയിൽ പൊരുത്തക്കേടുകളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ
Malayalam news live റമദാൻ വിശുദ്ധ മാസത്തിൽ യുഎഇ പ്രസിഡന്‍റ് അൽ നഹ്യാന്‍റെ വമ്പൻ തീരുമാനം, '1440 തടവുകാർക്ക് ഇക്കുറി മോചനം, സാമ്പത്തിക ബാധ്യതകളും ഏറ്റെടുക്കും'
വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 1440 തടവുകാർക്ക് മോചനം പ്രഖ്യാപിച്ചു. ശിക്ഷയുടെ ഭാഗമായുള്ള ഇവരുടെ സാമ്പത്തിക ബാധ്യതകളും സർക്കാർ ഏറ്റെടുക്കും
Malayalam news live 'എക്സൈസ് മന്ത്രിയുമായി ഫോണിൽ പോലും സമീപകാലത്ത് സംസാരിച്ചിട്ടില്ല', ബാർ സമയക്രമത്തിലെ എംബി രാജേഷിന്‍റെ വാദം തള്ളി വിഡി സതീശൻ
സംസ്ഥാനത്തെ ബാർ സമയ മാറ്റം പ്രതിപക്ഷത്തിന് അറിയാമായിരുന്നു എന്ന എക്സൈസ് മന്ത്രിയുടെ വാദം പ്രതിപക്ഷ നേതാവ് തള്ളി. പ്രതിപക്ഷവുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും സമീപകാലത്ത് മന്ത്രിയുമായി ഫോണിൽ പോലും സംസാരിച്ചിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി
Malayalam news live എഐ ഉച്ചകോടിയിലെ ചൈനീസ് റോബോട്ട് വിവാദം; തെറ്റ് സമ്മതിച്ച് ഗൽഗോത്തിയാസ് സർവകലാശാല, 'പ്രതിനിധിക്ക് വേണ്ടത്ര അറിവുണ്ടായിരുന്നില്ല'
സ്വന്തമായി വികസിപ്പിച്ചതെന്ന് അവകാശപ്പെട്ട് ചൈനീസ് റോബോട്ടും കൊറിയൻ ഡ്രോണും എഐ ഉച്ചകോടിയിൽ അവതരിപ്പിച്ചതിൽ തെറ്റ് സമ്മതിച്ച് ഗല്‍ഗോത്തിയാസ് സര്‍വകലാശാല.മാധ്യമങ്ങളോട് പ്രതികരിച്ച പ്രൊഫസര്‍ക്ക് വിഷയത്തിൽ വേണ്ടത്ര അറിവുണ്ടായിരുന്നില്ലെന്നും വിശദീകരണം
Malayalam news live പീഡനത്തിനിരയായ 16കാരിയുടെ ആത്മഹത്യ - 'കടുത്ത മാനസികാഘാതത്തിലായിരുന്ന കുട്ടിക്ക് മതിയായ സംരക്ഷണമൊരുക്കിയില്ല, ഉണ്ടായത് ഗുരുതര വീഴ്ച'
കഴിഞ്ഞ പത്താം തീയതിയാണ് പീഡന വിവരം പെൺകുട്ടി സ്കൂളിലെ കൗൺസിലറോട് പെൺകുട്ടി തുറന്നുപറഞ്ഞത്. സ്കൂൾ അധികൃതർ ഇക്കാര്യം പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് സംഭവത്തിൽ നടപടി ഉണ്ടായത്.
Malayalam news live ചെന്നിത്തലയുടെ '2011 ഫോർമുല'; സണ്ണി ജോസഫിന്‍റെ തുറുപ്പുചീട്ട് അതുതന്നെ! കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാതെ മത്സരിക്കാൻ നിർണായക നീക്കം
കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാതെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സണ്ണി ജോസഫ് നീക്കം നടത്തുന്നതായി സൂചന. 2011-ൽ ചെന്നിത്തല അധ്യക്ഷനായിരിക്കെ മത്സരിച്ച കീഴ്വഴക്കം ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം
Malayalam news live പാളയം ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; കേസെടുത്ത് പൊലീസ്, കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഫയര്‍ഫോഴ്സ് റിപ്പോര്‍ട്ട്, 50 കോടിയുടെ നഷ്ടമെന്ന് പരാതി
കോഴിക്കോട് പാളയം ജയലക്ഷ്മി സിൽക്സിലെ തീപിടിത്തത്തിൽ പൊലീസ് കേസെടുത്തു. ജയലക്ഷ്മി സിൽക്സിന്‍റെ മാനേജരുടെ പരാതിയിൽ കോഴിക്കോട് ടൗണ്‍ പൊലീസാണ് കേസെടുത്തത്
Malayalam news live പിഎഫ്ഐ കേസിൽ ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്ത് എൻഐഎ, അധ്യാപകന്റെ കൈ വെട്ടിയ കേസിലും പ്രതി, റിമാൻഡ് ചെയ്തു
പിഎഫ്ഐയുടെ സംസ്ഥാന കമ്മിറ്റി അംഗവും കായിക-ആയുധ പരിശീലന വിംങ്ങിൻ്റെ കോർഡിനേറ്ററായിരുന്നു. അധ്യാപകൻ്റെ കൈ വെട്ടിയ കേസിലും പ്രതിയായിരുന്നു മൊയ്തീൻകുട്ടി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Malayalam news live യൂട്യൂബിലെ വീഡിയോ കുരുക്കായി, കെഎം ഷാജഹാന് 5 ലക്ഷം പിഴ ശിക്ഷ വിധിച്ച് കോടതി; എഡിജിപി എസ് ശ്രീജിത്ത് നൽകിയ മാനനഷ്ടക്കേസിൽ നടപടി
മാനനഷ്‌ടക്കേസിൽ വ്ലോഗർ കെ എം ഷാജഹാന് തിരുവനന്തപുരം മുൻസിഫ് കോടതി 5 ലക്ഷം രൂപ പിഴ വിധിച്ചു. എഡിജിപി എസ് ശ്രീജിത്ത് നൽകിയ പരാതിയെ തുടർന്നാണ് നടപടി. തെറ്റായ പ്രചരണം നടത്തിയ യൂട്യൂബ് വീഡിയോയുടെ പേരിലാണ് കേസ്
Malayalam news live ഇടതുകൈ ഷാളിനുള്ളിൽ ഒളിപ്പിച്ചു, തിരക്കിനിടയിൽ ആരുമറിയാതെ തന്ത്രപ്പൂര്‍വം മാല പൊട്ടിച്ചെടുത്തു, മോഷണത്തിൽ വഴിത്തിരിവായി സിസിടിവി ദൃശ്യം
മലപ്പുറം തിരൂര്‍ ബസ് കയറുന്നതിനിടെ കുട്ടിയുടെ സ്വര്‍ണ മാല മോഷ്ടിച്ചു. ഇന്നലെ രാവിലെ 11ഓടെ ഉണ്ടായ മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബസിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത് സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ താനൂര്‍ പൊലീസ് കേസെടുത്തു
Malayalam news live അനധികൃത സ്വത്ത് സമ്പാദന കേസ്; എഡിജിപി എംആർ അജിത് കുമാറിനെതിരെ കേസെടുക്കാൻ അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്ത്
തിരുവനന്തപുരം വിജിലൻസ് കോടതി കേസ് 27 ന് പരിഗണിക്കും. കേസിലെ പരാതിക്കാരനായ അഡ്വ. നെയ്യാറ്റിൻകര പി.നാഗരാജാണ് കത്ത് നൽകിയത്.
Malayalam news live വയനാട്ടിൽ പീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ; ബന്ധുവും അയൽക്കാരനും അറസ്റ്റിൽ
ബന്ധുവും അയൽവാസിയുമാണ് കേസിൽ അറസ്റ്റിൽ ആയത്. പീഡനത്തിന് ഇരയായ വിവരം സ്കൂൾ അധികൃതരാണ് പോലീസിനെ അറിയിച്ചത്.
Malayalam news live മീൻ വിഭവം കഴിച്ച മൂന്നുപേര്‍ കൂടി ചികിത്സ തേടി; തിരുവനന്തപുരത്ത് കൂടുതൽ ഇടങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിള്‍ ശേഖരിക്കുന്നു
തിരുവനന്തപുരത്ത് മുൻകരുതൽ നടപടികളുടെ ഭാഗമായി മീനുകളുടെ സാമ്പിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിക്കുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു പേര്‍ കൂടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി
Malayalam news live ഇന്ത്യക്ക് മാതൃക! ബുധനാഴ്ചകളിൽ 'നോ വെഹിക്കിൾ ഡേ', സൈക്കിൾ അല്ലാതെ ഒറ്റ വാഹനവും പുറത്തിറക്കാനാകില്ല, പുതിയ നിയമം പ്രഖ്യാപിച്ച് ലക്ഷദ്വീപ്
ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സൗഹൃദ ജീവിതവും പ്രോത്സാഹിപ്പിക്കാൻ ലക്ഷദ്വീപ് ഭരണകൂടം എല്ലാ ബുധനാഴ്ചയും 'നോ വെഹിക്കിൾ ഡേ' ആയി പ്രഖ്യാപിച്ചു. ഈ നീക്കം ദ്വീപിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും സൈക്ലിംഗ്, കാൽനടയാത്ര എന്നിവ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യം
Malayalam news live പ്രിയങ്ക ഗാന്ധിയും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനും അസമിൽ; പ്രിയങ്കയുടെ വരവ് ജനം കാര്യമാക്കില്ലെന്ന് ഹിമന്ത ബിശ്വ ശർമ
നിയമസഭാ തെരഞ്ഞെടുപ്പടുത്ത അസമിൽ ഇന്ന് പ്രിയങ്ക ഗാന്ധിയും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനും പ്രചാരണത്തിന്. പ്രിയങ്കയുടെ വരവ് ജനം കാര്യമാക്കില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
Malayalam news live വീണ്ടും അനാസ്ഥ; എരഞ്ഞിപ്പാലത്ത് നിര്‍മാണം നടക്കുന്ന ഓടയിലേക്ക് സ്കൂട്ടര്‍ മറിഞ്ഞു, യാത്രികന് പരിക്കേറ്റു
മാനാഞ്ചിറ മലാപ്പറമ്പ് റോഡിൽ നിർമാണം നടക്കുന്ന ഓടയിലേക്കാണ് യാത്രക്കാരൻ വീണത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Malayalam news live ലേബർ റൂമിൽ നിന്നും പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി ദില്ലി പൊലീസ്, 2 സ്ത്രീകൾ അറസ്റ്റിൽ
കുഞ്ഞുമായി കടന്നുകളഞ്ഞ നാൽപത്കാരിയെ ദില്ലി മീററ്റ് എക്സ്പ്രസ് വേയിൽ വച്ച് പിടികൂടി. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.