
തിരുവനന്തപുരം: അമ്പലമുക്ക് വിനിത കൊലക്കേസിലെ പ്രതിയായ രാജേന്ദ്രുമായി പൊലീസിൻ്റെ തെളിവെടുപ്പ് ഇന്നും തുടരും. ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ഇന്നലെ കോടതി രാജേന്ദ്രനെ വിട്ടു നൽകിയിരുന്നു. വിനിതയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി, കൊലപാതകം ചെയ്യുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എന്നിവ കണ്ടെത്തുകയെന്നതാണ് പൊലീസിൻ്റെ പ്രഥമ ലക്ഷ്യം. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും, ആ സമയത്ത് ധരിച്ചിരുന്ന വസ്ത്രവും മുട്ടടയിൽ ഉപേക്ഷിച്ചു വെന്നാണ് രാജേന്ദ്രൻ്റെ മൊഴി.
അമ്പലമുക്ക് കൊലപാതകം; പ്രതി വിറ്റ സ്വര്‍ണ്ണമാല കണ്ടെടുത്തു, കന്യാകുമാരിയില്‍ തെളിവെടുപ്പ്
കേരളത്തിൽ മറ്റേതെങ്കിലും കൊലപാതകത്തിലോ മോഷണത്തിലോ രാജേന്ദ്രന് പങ്കുണ്ടോയെന്നതും അറിയേണ്ടതുണ്ട്. ഇതിനായി രാജേന്ദ്രൻ്റെ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്. നിലവിൽ അഞ്ചു കൊലക്കേസിൽ പ്രതിയായ രാജേന്ദ്രൻ ഇനിയും ജയിലിന് പുറത്തിറങ്ങിയാൽ സമൂഹത്തിന് ഭീഷണിയാകുന്നമെന്നതിനാൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച് വിചാരണ ആരംഭിക്കാനാണ് പൊലീസിൻ്റെ തീരുമാനം.
മാല കണ്ടെത്തി
അതേസമയം വിനീതയെ കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രൻ മോഷ്ടിച്ച സ്വർണ മാല പൊലീസ് കണ്ടെത്തിയിരുന്നു. കന്യാകുമാരി അഞ്ചു ഗ്രാമത്തിലെ ഒരു സ്ഥാപനത്തിൽ പണയം വച്ച മാല പ്രതി രാജേന്ദ്രനുമായുള്ള തെളിവെടുപ്പിനിടെയാണ് കണ്ടെത്തിയത്. ഞായറാഴ്ച വിനീതയെ കൊലപ്പെടുത്തി സ്വർണ മാല കവർന്ന രാജേന്ദ്രൻ തിങ്കളാഴ്ച തമിഴ്നാട്ടിലെ അഞ്ചു ഗ്രാമത്തിലെത്തിയിരുന്നു. 95,000 രൂപക് 31 ഗ്രാം മാല പണയം വച്ചു. പണവുമായി കാവൽ കിണറിലെ ലോഡ്ജിൽ താമസിച്ചു. മോഷ്ട മാല എന്തു ചെയ്തു വെന്ന ചോദ്യത്തിന് ആദ്യമൊന്നും കൃത്യമായ മറുപടി രാജേന്ദ്രൻ നൽകിയില്ല. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പണയം വച്ച സ്വകാര്യ സ്ഥാപനത്തെ കുറിച്ച് രാജേന്ദ്രൻ മൊഴി നൽകിയത്. പിന്നാലെ പ്രതിയുമായി എത്തി സ്വർണമാല പൊലീസ് കണ്ടെത്തുകയായിരുന്നു.
വിനീത അഞ്ചാമത്തെ ഇര, മുമ്പ് നാല് കൊലപാതകം നടത്തി, പ്രതി ആരുവായ്മൊഴി രാജേന്ദ്രന്‍ കൊടും കുറ്റവാളി
സ്വർണ മാലക്കു വേണ്ടിയാണ് രണ്ട് കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശ്രമയായിരുന്ന വിനീതയെ രാജേന്ദ്രനെന്ന കൊടും കുറ്റവാളി കൊലപ്പെടുത്തിയത്. നേരത്തെ മോഷണത്തിന് വേണ്ടി 2014 ൽ ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് രാജേന്ദ്രൻ കൊന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥനായ സുബ്ബയ്യ, ഭാര്യ വസന്തി, മകൾ അബി ശ്രീ എന്നിവരെയാണ് അന്ന് കൊലചെയ്തത്. സ്വർണം മോഷ്ടിക്കാൻ മറ്റൊരു കൊലപാതകവും ചെയ്തിട്ടുണ്ട്.
അതേസമയം വിനീത കൊലക്കേസിലെ അന്വേഷണത്തോട് രാജേന്ദ്രൻ പൂർണമായും സഹകരിച്ചിട്ടില്ല. വിനീതയെ കൊലപ്പെടുത്തിയ ശേഷം മുട്ടയിലെത്തി രാജേന്ദ്രൻ വസ്തം മാറ്റിയിട്ടുണ്ട്. രക്തപുരണ്ട ഷർട്ടും കത്തിയും കുളത്തിൽ ഉപേക്ഷിച്ച് മറ്റാരു ടീ ഷർട്ട് ധരിച്ചാണ് രക്ഷപ്പെട്ടതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. തോവാള വെള്ള മഠം സ്വദേശിയായ രാജേന്ദ്രൻ കഴിഞ്ഞ ഡിസംബറിൽ പേരൂർക്കടയിലെത്തിയെന്നാണ് പറയുന്നത്. പക്ഷെ പൊലീസ് ഇത് വിശ്വസിക്കുന്നില്ല. എക്സോണിക്സിൽ ബിരുദാനന്ത ബിരുദം നേടിയ ശേഷം കറസ്റ്റപോണ്ടൻസായി എംബിഎ ക്കും ചേർന്നിരുന്നുവെന്നാണ് രാജേന്ദ്രൻ്റെ മൊഴി. മോഷ്ടിച്ച കിട്ടുന്ന പണം ഓണ്‍ ലൈൻ ട്രേഡിംഗിലും നിഷേപിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam