ഇലക്ട്രിക്ക് ലൈൻ പൊട്ടി വീണ സംഭവം; രണ്ട് ട്രെയിനുകൾ സമയം മാറ്റി, ഒരെണ്ണം വഴിതിരിച്ചു വിട്ടു

Web Desk   | Asianet News
Published : Feb 12, 2022, 10:32 PM ISTUpdated : Feb 12, 2022, 11:09 PM IST
ഇലക്ട്രിക്ക് ലൈൻ പൊട്ടി വീണ സംഭവം; രണ്ട് ട്രെയിനുകൾ സമയം മാറ്റി, ഒരെണ്ണം വഴിതിരിച്ചു വിട്ടു

Synopsis

രണ്ട് ട്രെയിനുകൾ സമയം മാറ്റി. ഇലക്ട്രിക് ലൈൻ തകരാർ ഇന്ന് രാത്രി പരിഹരിക്കുമെന്ന് റെയിൽവേ അറിയിച്ചു.   

കോട്ടയം: കുറുപ്പന്തറയിൽ (Kuruppanthara) ഓടിക്കൊണ്ടിരുന്ന കേരള എക്സ്പ്രസിനു (Kerala Express)  മുകളിലേക്ക് റെയിൽവേ ഇലക്ട്രിക്ക് ലൈൻ പൊട്ടി വീണതിനെത്തുടർന്നുണ്ടായ ​പ്രതിസന്ധി മൂലം ഒരു വണ്ടി തിരിച്ച് വിട്ടു. രണ്ട് ട്രെയിനുകൾ സമയം മാറ്റി. ഇലക്ട്രിക് ലൈൻ തകരാർ ഇന്ന് രാത്രി പരിഹരിക്കുമെന്ന് റെയിൽവേ അറിയിച്ചു. 

സമയം മാറ്റിയവ

1. T No. 16319 Kochuveli – Banaswadi Humsafar Exp (Kochuveli :18.05 hrs.) is further rescheduled to leave at 20.00 Hrs (1 hr. 55 mins. late).

2. T No. 12624 Thiruvananthapuram – MGR Chennai Ctrl Mail  (Thiruvananthapuram :15.00 hrs) is further rescheduled to leave at 21.00 hrs. (6 hrs. late).

വഴി തിരിച്ചുവിട്ടത്

Train No. 16327 Punalur – Guruvayur Express that left Punalur at 18.25 hrs.(on 12.02.22) diverted between Kayamkulam Jn. and Ernakulam via Alappuzha.

കുറുപ്പന്തറയ്ക്ക് സമീപം കോതനെല്ലൂരിൽ ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. ഇലക്ട്രിക് എ‍ഞ്ചിനെ ട്രാക്ഷൻ ലൈനുമായി ബന്ധിപ്പിക്കുന്ന പാൻ്റോഗ്രാഫ് (pantograph) എന്ന സംവിധാനം തകർന്ന് വീഴുകയായിരുന്നു. പാൻ്റോഗ്രാഫ് പൊട്ടി വീണത് ഇലക്ട്രിക് ലൈൻ പൊട്ടാൻ കാരണമായി. ട്രെയിൻ നമ്പർ 12625 തിരുവനന്തപുരം - ന്യൂ ഡൽഹി കേരള എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. പാൻ്റോഗ്രാഫ് പൊട്ടിയതിന് പിന്നാലെ വലിയ ശബ്ദത്തോടെ ഇലക്ട്രിക് ലൈൻ തകർന്നു വീണു. ട്രെയിൻ അവിടെ നിന്നു, ഉദ്യോഗസ്ഥർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ലൈൻ പൊട്ടിയതായി തിരിച്ചറിഞ്ഞത്. വൈകിട്ട് ഏഴു മണിയോടെ ഡീസൽ എഞ്ചിൻ ഘടിപ്പിച്ച് ട്രെയിൻ സർവ്വീസ് പുനരാരംഭിച്ചു. ഡീസൽ എഞ്ചിനുള്ള ട്രെയിനുകൾക്ക് കടന്നുപോകാൻ തടസ്സമില്ല. എന്നാൽ, ഇലക്ട്രിക് എഞ്ചിനുകൾ ഘടിപ്പിച്ച ട്രെയിനുകളുടെ ​ഗതാ​ഗതം താറുമാറായിരിക്കുകയാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി