അമ്പലപ്പുഴ പാല്‍പ്പായസമല്ല, ഇനിയത് ഗോപാല കഷായം!!

Published : Nov 03, 2019, 04:24 PM ISTUpdated : Nov 03, 2019, 04:25 PM IST
അമ്പലപ്പുഴ പാല്‍പ്പായസമല്ല, ഇനിയത് ഗോപാല കഷായം!!

Synopsis

അമ്പലപ്പുഴ പാല്‍പ്പായസം മുന്‍കാലങ്ങളില്‍ ആചാരപരമായി അറിയപ്പെട്ടിരുന്നത് ഗോപാലകഷായം എന്നായിരുന്നു. 

പത്തനംതിട്ട: അമ്പലപ്പുഴ പാല്‍പ്പായസം ഇനി അറിയപ്പെടുക ഗോപാല കഷായം എന്നായിരിക്കും.  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പദ്മകുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

അമ്പലപ്പുഴ പാല്‍പ്പായസം മുന്‍കാലങ്ങളില്‍ ആചാരപരമായി അറിയപ്പെട്ടിരുന്നത് ഗോപാലകഷായം എന്നായിരുന്നു. ഈ സാഹചര്യത്തിലാണ് ഗോപാലകഷായം എന്ന ലേബല്‍ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ഇനി അമ്പലപ്പുഴ പാല്‍പ്പായസം ഇനി നല്‍കുകയെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. ഈ പേര് മറ്റാരും ഉപയോഗിക്കരുതെന്നും വ്യവസ്ഥ ചെയ്യുമെന്നും എ പദ്മകുമാര്‍ പറഞ്ഞു.

അമ്പലപ്പുഴ പാല്‍പ്പായസം എന്ന പേരില്‍ പലയിടങ്ങളിലും പായസം കടകളിലൂടെ വില്‍പ്പന നടത്തുന്നതായി കഴിഞ്ഞയിടയ്ക്ക് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അമ്പലപ്പുഴ പാല്‍പ്പായസം, തിരുവാര്‍പ്പ് ഉഷ:പായസം, ശബരിമല അപ്പം, അരവണ, കൊട്ടാരക്കര ഉണ്ണിയപ്പം എന്നിവയ്ക്ക് പേറ്റന്‍റ് എടുക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ സർവേയിൽ വൻ പിന്തുണ വിഡി സതീശന്
മുഖ്യമന്ത്രിക്കായി 'വേവോളം കാത്തിരുന്നു, ഇനി ആറുവോളം കാത്തിരിക്കാം'; പിണറായിയെ വേട്ടയാടിയത് മാധ്യമങ്ങളെന്നും വെള്ളാപ്പള്ളി