പാർട്ടി കൈവിട്ടിട്ടും അമ്പലപ്പുഴ കൈവിടാതെ ജി സുധാകരൻ, സ്വതന്ത്രനായി വൻ വിജയം

Published : May 04, 2026, 04:04 PM IST
g sudhakaran

Synopsis

വാശിയേറി പോരാട്ടത്തിനു സാക്ഷിയായ അമ്പലപ്പുഴയിൽ, കക്ഷികളുടെ മത്സരം എന്നതിലുപരി വ്യക്തി പ്രഭാവത്തിനും കൂടി പ്രാധാന്യമുള്ള പോരാട്ടമായിരുന്നു ഇത്തവണ നടന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മുന്നണി കൂറുമാറ്റങ്ങൾകൊണ്ട് വാർത്തകളിലും മറ്റും ഇടം നേടിയ മണ്ഡലമായി മാറിയിരുന്നു അമ്പലപ്പുഴ.

അമ്പലപ്പുഴ : 2026 നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരന് വിജയം. 74324 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ്  ജി. സുധാകരൻ വിജയിച്ചത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി എച്ച്. സലാം 46661 വോട്ടുകളും ബിജെപി സ്ഥാനാർഥി അരുൺ അനിരുദ്ധൻ 16175 വോട്ടുകളും നേടി. സിപിഎമ്മിൽ നിന്നും പുറത്തിറങ്ങിയ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിർത്താതെ സുധാകരന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.  

ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ 20 മുതൽ 44 വരെ വാർഡുകളും അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, പുറക്കാട് എന്നീ പഞ്ചായത്തുകൾ ചേർന്ന മണ്ഡലമാണ് അമ്പലപ്പുഴ നിയോജകമണ്ഡലം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ൽഡിഎഫ് മുന്നണിയിൽ മത്സരിച്ച എച്ച് സലാം 61,365 വോട്ടുകൾ നേടിയാണ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി എം ലിജുവിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ലിജുവിന് 50,240 വോട്ടുകളാണ് ലഭിച്ചത്. 1,125 വോട്ടുകളുടെ ഭൂരിപക്ഷമാണ് സലാം നേടിയത്.

വാശിയേറി പോരാട്ടത്തിനു സാക്ഷിയായ അമ്പലപ്പുഴയിൽ, കക്ഷികളുടെ മത്സരം എന്നതിലുപരി വ്യക്തി പ്രഭാവത്തിനും കൂടി പ്രാധാന്യമുള്ള പോരാട്ടമായിരുന്നു ഇത്തവണ നടന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മുന്നണി കൂറുമാറ്റങ്ങൾകൊണ്ട് വാർത്തകളിലും മറ്റും ഇടം നേടിയ മണ്ഡലമായി മാറിയിരുന്നു അമ്പലപ്പുഴ. പാർട്ടിയിൽ നിന്ന് മതിയായി പരിഗണന ലഭിക്കുന്നില്ല എന്ന ആരോപണം ഉയർത്തി അംഗത്വം പുതുക്കാതിരിക്കുകയായിരുന്ന സിപിഎമ്മിന്റെ മുതിർന്ന നേതാവും ആലപ്പുഴയിലെ പാർട്ടി മുഖങ്ങളിൽ ഒരാളുമായിരുന്ന ജി സുധാകരന്റെ പടിയിറക്കവും പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു.

നെൽ കർഷകരുടെ പ്രശ്‍നങ്ങളും, ശുദ്ധമായ കുടിവെള്ളം സ്ഥിരമായി വിതരണം,ആരോഗ്യമേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ,കടലാക്രമണം മൂലം വീട് നഷ്ടപ്പെടുന്നത് പോലുള്ള ദുരിതങ്ങൾ മറ്റ് അടിസ്ഥാന വിഷയങ്ങളും രാഷ്ട്രീയ സമവാക്യങ്ങൾക്ക് പുറമെ മണ്ഡലത്തിൽ ചർച്ചാ വിഷയമായിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുറ്റ്യാടിയിൽ അട്ടിമറി; ജയിച്ചുകയറി പാറക്കൽ അബ്‍ദുല്ല
പട്ടാമ്പിയില്‍ ഹാട്രിക് അടിച്ച് മുഹ്സിന്‍; ടി പി ഷാജിയെ തോല്‍പ്പിച്ചത് 9442 വോട്ടുകളുടെ ഭൂരിപക്ഷത്തിന്