നാഗര്‍കോവിലില്‍ നിന്നും ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുമായി ആംബുലന്‍സ് കൊച്ചിയിലേക്ക്

Published : Sep 19, 2019, 06:32 PM ISTUpdated : Sep 19, 2019, 07:07 PM IST
നാഗര്‍കോവിലില്‍ നിന്നും ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുമായി ആംബുലന്‍സ് കൊച്ചിയിലേക്ക്

Synopsis

 ഇന്ന് രാവിലെ ജനിച്ച നവജാത ശിശുവിന്‍റെ ഹൃദയത്തിന് തകരാര്‍ കണ്ടെത്തിയതിനാല്‍ അടിയന്തരമായി ലിസ്സി ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. 

തിരുവനന്തപുരം: ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായി എറണാകുളം ലിസി ആശുപത്രിയിലേക്ക് ആംബുലന്‍സ് വരുന്നു. തമിഴ്‍നാട് നാഗര്‍കോവിലിലെ ജയശേഖരന്‍ ആശുപത്രിയില്‍ ജനിച്ച കൈക്കുഞ്ഞുമായാണ് ആംബുലന്‍സ് കൊച്ചിയിലേക്ക് വരുന്നത്.

ഉച്ചയ്ക്ക് മൂന്ന് മണിയോടെ നാഗര്‍കോവിലില്‍ നിന്നും പുറപ്പെട്ട ആംബുലന്‍സ് വൈകിട്ട് അഞ്ചരയോടെ കൊല്ലം ജില്ലയിലെ കല്ലമ്പലത്ത് എത്തിയിട്ടുണ്ട്. രാത്രി ഒന്‍പത് മണിക്ക് മുന്‍പായി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാനാണ് ശ്രമം. ഇന്ന് രാവിലെ ജനിച്ച നവജാത ശിശുവിന്‍റെ ഹൃദയത്തിന് തകരാര്‍ കണ്ടെത്തിയതിനാല്‍ അടിയന്തരമായി ലിസ്സി ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. 

ആംബുലൻസ് നമ്പർ : KL 02 BD 8296
കോൺടാക്ട് നമ്പർ : 9600 847 762

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇരിക്കൂറിൽ നിയന്ത്രണം വിട്ട ലോറി തലകീഴായി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞ് അപകടം; ലോറി ഡ്രൈവറെ പുറത്തെടുത്തു
പുണ്യം പൊങ്കാല നിവേദ്യം; ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ്, ആറ്റുകാൽ പൊങ്കാലയ്ക്ക് സമാപനം