
കോഴിക്കോട്: കോഴിക്കോട് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. വിഐപി ഡ്യൂട്ടിക്കിടെ പൊലീസ് നിര്‍ദേശം ലംഘിച്ച് നിര്‍ത്താതെ പോയെന്നാണ് മെഡിക്കല്‍ കോളേജ് പൊലീസിന്റെ എഫ്ഐആറിൽ ആരോപിക്കുന്നത്. ഈ മാസം 16 ന് കോഴിക്കോട് ഉപരാഷ്ട്രപതി വന്ന ദിവസമായിരുന്നു സംഭവം. വാഹനാപകടത്തില്‍ പരിക്കേറ്റ ആളുമായി പോയ സന്നദ്ധസംഘടനയുടെ ആംബുലന്‍സ് ഡ്രൈവര്‍ കാരശ്ശേരി സ്വദേശി ശിഹാബുദ്ദീനെതിരെയാണ് കേസ്.
രോഗിയുടെ ഗുരുതരാവസ്ഥ ആംബുലന്‍സ് തുറന്ന് പൊലീസിനെ ബോധ്യപ്പെടുത്തിയിരുന്നെന്ന് ഡ്രൈവറും ബന്ധുക്കളും പറയുന്നു. എന്നാൽ ഉപരാഷ്ട്രപതിക്ക് കടന്നുപോകുന്നത് വരെ പൊലീസ് ആംബുലൻസിനെ കടത്തിവിട്ടില്ല. വാഹനവ്യൂഹം പോയതിന് ശേഷവും ആംബുലന്‍സ് കടത്തിവിട്ടില്ല. ഇതോടെ ആംബുലൻസ് ഡ്രൈവർ വാഹനം മുന്നോട്ട് എടുത്ത് പോവുകയായിരുന്നു. പരിക്കേറ്റയാൾ മൂന്നു ദിവസം വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ ദിവസമാണ് സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായത്. സംഭവത്തിൽ ആഭ്യന്തരമന്ത്രിക്കും മനുഷ്യാവകാശകമ്മീഷനും പരാതി നൽകിയെന്ന് ആംബുലൻസ് ഡ്രൈവറും രോഗിയുടെ കുടുംബവും അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam