ഗുരുതരാവസ്ഥയിലുള്ള നവജാത ശിശുവുമായി കോഴിക്കോട് നിന്നും ആംബുലന്‍സ് കൊച്ചിക്ക്, സഹകരിക്കുക

Published : Nov 22, 2019, 05:46 PM ISTUpdated : Nov 22, 2019, 06:10 PM IST
ഗുരുതരാവസ്ഥയിലുള്ള നവജാത ശിശുവുമായി കോഴിക്കോട് നിന്നും ആംബുലന്‍സ് കൊച്ചിക്ക്, സഹകരിക്കുക

Synopsis

കുഞ്ഞുകഴിക്കുന്ന മുലപ്പാല്‍ അടക്കം ശ്വാസകോശത്തിലേക്ക് പോകുന്ന അപൂര്‍വ്വ രോഗമാണ് കുട്ടിക്കെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

കോഴിക്കോട്: അപൂർവ്വ രോഗം ബാധിച്ച ഒരു മാസം പ്രായമായ കുഞ്ഞിന് അടിയന്തര ചികിത്സ വേണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് റോഡുമാർഗം കൊച്ചി അമൃത ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കുട്ടിയെ കൊണ്ടുപോവുകയാണ്. ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പൊലീസ് സുരക്ഷയിൽ പ്രത്യേക ആംമ്പുലൻസിലാണ് കൊണ്ടു പോവുന്നത്. 

കുഞ്ഞുകഴിക്കുന്ന മുലപ്പാല്‍ അടക്കം ശ്വാസകോശത്തിലേക്ക് പോകുന്ന അപൂര്‍വ്വ രോഗമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനുള്ള അത്യാധുനിക ചികിത്സ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ മാത്രമാണുള്ളത്. പാലക്കാട് സ്വദേശി സ്വനൂപാണ് കുട്ടിയുടെ അച്ഛന്‍. റോഡില്‍ ഗതാഗത തടസമുണ്ടാകുമെന്നും ആംബുലന്‍സിന് പോകാന്‍ മറ്റ് വാഹനങ്ങള്‍ വഴിയൊരുക്കി കൊടുക്കണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഫെബ്രുവരി 14 മുതൽ കർശന പരിശോധന; അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് പൂട്ടുവീഴും
'ട്രംപിനോട് മോദിക്കുള്ള വിധേയത്വം പോലെ', 'പുതുയുഗം' ബിജെപിയോടുള്ള കീഴടങ്ങൽ ആണോ, കോൺഗ്രസിനെ കടന്നാക്രമിച്ച് ബിനോയ് വിശ്വം