പ്രളയത്തിന് കാരണം ഡാം തുറന്നതല്ല, അമിക്കസ് ക്യൂറി നിലപാട് വിഡ്ഢിത്തം: ഡാം സേഫ്റ്റി ചെയർമാൻ

By Web TeamFirst Published May 21, 2019, 12:27 PM IST
Highlights

പ്രളയത്തിന് കാരണം ഡാമുകൾ തുറന്നതാണെന്ന അമിക്കസ്ക്യൂറി നിരീക്ഷണം വിചിത്രമെന്ന് ഡാം സേഫ്റ്റി ചെയർമാൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ 

കൊച്ചി:  പ്രളയത്തിന് കാരണം ഡാമുകൾ തുറന്നതാണെന്ന അമിക്കസ്ക്യൂറിയുടെ നിരീക്ഷണം വിചിത്രമെന്ന് ഡാം സേഫ്റ്റി ചെയർമാൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ. അമിക്കസ് ക്യൂറിയുടേത് ശാസ്ത്രീയമായ പഠനം അല്ല. ഇക്കാര്യത്തിൽ ജല കമ്മീഷൻ വിശദമായ റിപ്പോർട്ട്‌ നൽകിയിട്ടുണ്ടെന്നും ഡാം സേഫ്റ്റി ചെയർമാൻ പറയുന്നു. 

ഡാമുകൾ വെള്ളം പിടിച്ചു നിർത്തിയില്ലായിരുന്നെങ്കിൽ ഇതിലും വലിയ അപകടങ്ങൾ ഉണ്ടായേനെ ,ഡാമുകൾ തുറന്നു വിട്ടു ആളെ കൊന്നു എന്ന് പറയുന്നത് വെറും വിഡ്ഢിത്തം മാത്രമെന്നും ഡാം സേഫ്റ്റി ചെയർമാൻ  വിശദീകരിച്ചു. 

Read also: പ്രളയത്തിന്റെ ഉത്തരവാദിയെച്ചൊല്ലിയുള്ള ചർച്ച അർത്ഥശൂന്യമെന്ന് കേരള ഡാം സേഫ്റ്റി അതോറിറ്റി ചെയർമാൻ

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!