'ആമിന ഇന്ത്യന്‍ പെണ്‍കുട്ടികളുടെ കരുത്തിന്റെ പ്രതീകം'; ആമിനയെ ചേര്‍ത്തുനിര്‍ത്തി രാഹുല്‍ ഗാന്ധി

By Web TeamFirst Published Oct 21, 2020, 6:55 PM IST
Highlights

കെ സി വേണുഗോപാല്‍ എംപിയാണ് ഭിന്നശേഷിക്കാരിയായ ആമിനയ്ക്ക് രാഹുല്‍ ഗാന്ധിയെ കാണാന്‍ അവസരം ഒരുക്കിയത്.
 

കല്‍പ്പറ്റ:  നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ആമിന ഒടുവില്‍ അവളുടെ ആഗ്രഹം സഫലീകരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ആമിനയുടെ വലിയ ആഗ്രഹമായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കാണുക എന്നത്. 

കെ സി വേണുഗോപാല്‍ എംപിയാണ് ഭിന്നശേഷിക്കാരിയായ ആമിനയ്ക്ക് രാഹുല്‍ ഗാന്ധിയെ കാണാന്‍ അവസരം ഒരുക്കിയത്. കെപിസിസി ജനറല്‍ സെക്രട്ടറി സി ആര്‍ മഹേഷിനൊപ്പം വയനാട്ടിലെത്തിയാണ് ആമിന രാഹുലിനെ കണ്ടത്. 

രാഹുലുമായി ആമിന കൂടിക്കാഴ്ച നടത്തുന്ന വിവരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ഫേസ്ബുക്കിലൂടെ  പങ്കുവച്ചിരുന്നു. ദരിദ്ര കുടുംബത്തിലെ അംഗമായ ആമിന തന്റെ നിശ്ചയാദാര്‍ഢ്യംകൊണ്ടാണ് പഠിച്ച് നീറ്റ് പരീക്ഷയില്‍ വിജയം നേടിയത്. 

''നീറ്റ് പരീക്ഷയില്‍ വിജയം കൊയ്ത ആമിനക്കുട്ടിയെ കണ്ടു. പ്രതിസന്ധികള്‍ വെല്ലുവിളിയായെടുത്ത ആമിന ഇന്ത്യന്‍ പെണ്‍കുട്ടികളുടെ കരുത്തിന്റെ പ്രതീകമാണ്. ഉയരങ്ങള്‍ എത്തിപ്പിടിക്കാനാവട്ടെ...'' രാഹുല്‍ ഗാന്ധി വയനാട് എന്ന പേജില്‍ ആമിനയ്‌ക്കൊപ്പമുള്ള ഫോട്ടോ സഹിതം കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. 


 

click me!