താരങ്ങൾക്ക് അമ്മയുടെ മുന്നറിയിപ്പ്; 'ആഭ്യന്തര വിഷയങ്ങൾ മാധ്യങ്ങൾക്ക് മുന്നിൽ സംസാരിക്കരുത്, ലംഘിച്ചാൽ കർശന നടപടി'

Published : Aug 09, 2025, 10:48 AM IST
AMMA

Synopsis

അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം വിലക്കി താരസംഘടന. വിലക്ക് ലംഘിച്ചാൽ കർശന നടപടിയെന്ന് തെരഞ്ഞെടുപ്പ് വരണാധികാരികൾ. അമ്മയിലെ ആഭ്യന്തര വിഷയങ്ങൾ മാധ്യങ്ങൾക്ക് മുന്നിൽ സംസാരിക്കരുതെന്നും അറിയിപ്പ്.

കൊച്ചി: തെരഞ്ഞെടുപ്പിടെ താര സംഘടനയിൽ പരസ്യ പ്രതികരണത്തിന് വിലക്ക്. തെരഞ്ഞെടുപ്പ് ഭരണാധികാരികൾ ആണ് വിലക്ക് ഏർപ്പെടുത്തിയത്. അമ്മയ്ക്കുള്ളിൽ ഉള്ള പ്രശ്നങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തെത്തിച്ച് വഷളാക്കരുത് എന്നാണ് നിർദേശം. വിലക്ക് ലംഘിച്ച് സംസാരിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും വോട്ട് ചെയ്യുന്നതിൽ നിന്ന് മാറ്റിനിർത്തണമെന്നും വരണാധികാരികൾ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പ്രതികരണങ്ങളും, ആരോപണപ്രത്യാരോപണങ്ങളുമെല്ലാമാണ് വിലക്കിന് കാരണം.

അതിനിടെ സംഘടനക്കുള്ളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ച‌ർച്ചകളും ചൂട് പിടിക്കുകയാണ്. ശ്വേത മേനോന് എതിരായ കേസുമായി ബന്ധപ്പെട്ട് നടൻ ബാബുരാജിനെതിരെ നടത്തിയ മാല പാർവതിയുടെ പരാമർശത്തിൽ പ്രതികരണവുമായി നടി പൊന്നമ്മ ബാബു രം​ഗത്തു വന്നിട്ടുണ്ട്. ശ്വേതക്ക് എതിരായ കേസിൽ ബാബുരാജ് അല്ല. നെറികെട്ട കളികൾക്ക് കൂട്ടുനിൽക്കുന്ന ആളല്ല ബാബുരാജ് എന്ന് പൊന്നമ്മ ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാല പാർവതിയുടെ ശ്രമം മാധ്യമ ശ്രദ്ധ കിട്ടാനാണെന്നും ‘അമ്മ’യെ നാറ്റിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും പൊന്നമ്മ രൂ​ക്ഷമായി വിമർശിച്ചു.

തെളിവുണ്ടെങ്കിൽ പോയി കേസ് കൊടുക്കട്ടെ. ശ്വേതക്കെതിരായ കേസ് ഗൂഢാലോചന ആണെന്ന് തനിക്ക് പറയാൻ പറ്റില്ല. സംഘടനയ്ക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്ത ആളാണ് ബാബുരാജിനെ പിന്തുണച്ച് പൊന്നമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എബിവിപി പ്രവർത്തകൻ വിശാൽ കൊലക്കേസ്: മാവേലിക്കര കോടതി നാളെ വിധി പറയും; പ്രതികൾ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ
കെവി തോമസിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിവരാവകാശ അപേക്ഷ; മറുപടി നൽകാതെ ഒളിച്ചുകളിച്ച് കേരള ഹൗസ് അധികൃതർ