നിയമനത്തിലൂടെയുണ്ടായ നേട്ടങ്ങൾ വിവരാവകാശ നിയമപ്രകാരം അറിയിക്കാനാകില്ലെന്നാണ് മറുപടി നൽകിയത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വിവരങ്ങൾ മറച്ചുവയ്ക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് പരാതിപ്പെട്ടു.
ദില്ലി: ദില്ലിയിലെ കേരള സർക്കാറിന്റെ പ്രത്യേക പ്രതിനിധി കെവി തോമസിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരാവകാശ അപേക്ഷയ്ക്ക് കൃത്യമായി മറുപടി നൽകാതെ കേരള ഹൗസ് അധികൃതരുടെ ഒളിച്ചുകളി. നിയമനത്തിലൂടെയുണ്ടായ നേട്ടങ്ങൾ വിവരാവകാശ നിയമപ്രകാരം അറിയിക്കാനാകില്ലെന്നാണ് മറുപടി നൽകിയത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വിവരങ്ങൾ മറച്ചുവയ്ക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് പരാതിപ്പെട്ടു. ഇത്തരം തസ്തികകൾ കേവലം രാഷ്ട്രീയ പുനരധിവാസം മാത്രമാണെന്ന് വ്യക്തമായെന്നും യൂത്ത് കോൺഗ്രസ് വിമർശിച്ചു. യൂത്ത് കോൺഗ്രസ് മുൻ ദേശീയ കോഡിനേറ്റർ വിനീത് തോമസാണ് വിവരാവകാശ അപേക്ഷ നൽകിയത്.



