പൊതു ആവശ്യ ഫണ്ടില്‍ നിന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക ; 421 കോടി അനുവദിച്ചതായി ധനമന്ത്രി

Published : Jul 12, 2024, 06:25 PM ISTUpdated : Jul 12, 2024, 07:18 PM IST
പൊതു ആവശ്യ ഫണ്ടില്‍ നിന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക ;  421 കോടി അനുവദിച്ചതായി ധനമന്ത്രി

Synopsis

ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി ജൂൺ, ജൂലൈ മാസങ്ങളിലെ ഗഡുക്കളായി 421 കോടി രൂപയാണ്‌ അനുവദിച്ചത്‌.

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾക്ക്‌  421 കോടികൂടി അനുവദിച്ചുവെന്ന് ധനമന്ത്രി കെഎന്‍  ബാലഗോപാല്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തിലെ പൊതു ആവശ്യ ഫണ്ടിൽ നിന്നാണ് രണ്ടു ഗഡുകൂടി അനുവദിച്ചത്.ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി ജൂൺ, ജൂലൈ മാസങ്ങളിലെ ഗഡുക്കളാണ് അനുവദിച്ചത്.

ഗ്രാമ പഞ്ചായത്തുകൾക്ക്‌ 299 കോടി  രൂപ ലഭിക്കും. ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 20 കോടിയും, ജില്ലാ പഞ്ചായത്തുകൾക്ക്‌ 14 കോടിയും, മുൻസിപ്പാലിറ്റികൾക്ക്‌ 52 കോടിയും, കോർപറേഷനുകൾക്ക്‌ 36 കോടി രൂപയുമാണ്‌ ലഭിക്കുക. കഴിഞ്ഞ മേയിൽ 211 കോടി അനുവദിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക്‌ ഈ സാമ്പത്തിക വർഷം ഇതുവരെ  3718 കോടി രൂപ നൽകി. വരുമാനം കുറവായ 51 ഗ്രാമപഞ്ചായത്തുകൾക്കും മുൻസിപ്പാലിറ്റുകൾക്കുമായി അനുവദിച്ച 15 കോടി രൂപ ഗ്യാപ്‌ ഫണ്ടും ഇതിൽ ഉൾപ്പെടുന്നുവെന്നും ധനമന്ത്രി അറിയിച്ചു.

ഫോട്ടോഷൂട്ടാണ് ഗയ്സ്! കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ വാഹനത്തിൽ തൂങ്ങി യുവാക്കളുടെ സാഹസിക യാത്ര; വീഡിയോ

 

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം